വെളിച്ചെണ്ണയ്ക്ക് പിന്നാലെ മറ്റ് ഭക്ഷ്യ എണ്ണകളുടെയും വില  വര്‍ധിച്ചു

തൃശ്ശൂര്‍: വിപണിയില്‍ വെളിച്ചെണ്ണയുടെ വില കുത്തനെ ഉയര്‍ന്നതിനു പിന്നാലെ  മറ്റ് ഭക്ഷ്യ എണ്ണകളുടെയും വില  വര്‍ധിച്ചു. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഉയര്‍ത്തിയതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

സൂര്യകാന്തി, കടുക്, സോയാബീന്‍ തുടങ്ങിയ എണ്ണകളുടെ ഇറക്കുമതി തീരുവയാണ് 15 ശതമാനം വീതം ഉയര്‍ത്തിയത്. ശുദ്ധീകരിക്കാത്ത പാം ഓയിലിന് പത്തുശതമാനവും വര്‍ധിപ്പിച്ചു.

വെളിച്ചെണ്ണവില നിയന്ത്രണമില്ലാതെ കൂടുകയാണ്. ഒരു വര്‍ഷത്തിനിടെ ക്വിന്‍റലിന് 8000 രൂപയിലേറെ കൂടി. ലിറ്ററിന് നൂറുരൂപയിലേറെയും. തേങ്ങ വിലയിലും വര്‍ധനവുണ്ട് . പച്ചത്തേങ്ങ വില കിലോയ്ക്ക് 50 രൂപയായി.

 

prp

Related posts

Leave a Reply

*