കുമ്പസാരിക്കാനെത്തിയ സൗന്ദര്യ റാണിയെ കൊലപ്പെടുത്തിയ വൈദികന് അറുപത്തേഴ് വര്‍ഷങ്ങള്‍ക്കു ശേഷം ജീവപര്യന്തം

വാഷിംഗ്ടണ്‍: കുമ്പസാരിക്കാനെത്തിയ സൗന്ദര്യമത്സര ജേതാവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കത്തോലിക്ക പുരോഹിതന് ജീവപര്യന്തം. അധ്യാപിക കൂടിയായ ഐറിന്‍ ഗാര്‍സ എന്ന ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് 85കാരനായ ജോണ്‍ ഫെയിറ്റിന് ദക്ഷിണ ടെക്സാസിലെ കോടതി ശിക്ഷ വിധിച്ചത്.

1960ലായിരുന്ന കേസിനാസ്പദമായ സംഭവമുണ്ടായത്. ടെക്സാസിലെ മക്കെല്ലനിലെ പള്ളിയില്‍ കുമ്പസാരിക്കാനെത്തിയ ഐറിനെ ജോണ്‍ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സം ഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു. കേസില്‍ ആദ്യം സംശയിക്കപ്പെട്ടെങ്കിലും പിന്നീട് പള്ളി അധികൃതരുടെ ഇടപെടല്‍ മൂലം ജോണ്‍ ഫെയിറ്റ് ലിസ്റ്റില്‍ നിന്ന് ഒഴിവാകുകയായിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് പിന്നീട് കണ്ടെത്തി. കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരുന്ന ജോണിനെ കഴിഞ്ഞ വര്‍ഷമാണ് ടെക്സാസില്‍

അഞ്ചു ദിവസം നീണ്ടു നിന്ന വിചാരണയ്ക്കിടെ ഇരുപത്തിനാലിലധികം സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതിപ്പട്ടികയില്‍ നിന്ന് ജോണിന്റെ പേര് ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കോടതി വൈദികന് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. അരിസോണയിലെ വിരമിച്ച വൈദികരുടെ ആശ്രമത്തില്‍ താമസിച്ചു വരികയായിരുന്നു ജോണ്‍.

 

 

prp

Related posts

Leave a Reply

*