സഞ്ജു സാംസണു ശേഷം ഇന്ത്യന്‍ ടീമിലേക്ക് ഒരു മലയാളി താരം കൂടി

മുംബൈ: കാത്തിരിപ്പിന് വിരാമമിട്ട് മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍. ശ്രീലങ്കക്കെതിരായ ട്വന്‍റി20 ടീമിലാണ് ബേസിലിനെ ഉള്‍പ്പെടുത്തിയത്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് ബേസിലിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. ഇതോടെ ഇന്ത്യന്‍ ടീമിലെത്തുന്ന മൂന്നാമത്തെ കേരളാ പേസറും നാലാമത്തെ താരവുമായി ബേസില്‍ തമ്പി.

സഞ്ജു സാംസണു ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ മലയാളി താരം കൂടിയാണ് ബേസില്‍. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്‍റെ താരമായ ബേസില്‍ ഭാവി വാഗ്ദാനത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച പേസിലും കൃത്യതയിലും പന്തെറിയുന്ന ബേസിലിന്‍റെ ഓള്‍റൗണ്ട് മികവാണ് സെലക്ടര്‍മാരെ ആകര്‍ഷിച്ചത്.

എല്ലാവരോടും നന്ദിയുണ്ടെന്നും  ഇന്ത്യന്‍ ജഴ്സി അണിയാന്‍ കിട്ടിയ അവസരത്തിന് ദൈവത്തോട് നന്ദി പറയുന്നുവെന്നും ബേസില്‍ തമ്പി തന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ പറഞ്ഞു. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയിയതിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ട്വന്‍റി20 ക്യാപ്റ്റന്‍. ശ്രീലങ്കയ്ക്കെതിരേ ഏകദിന മത്സങ്ങള്‍ക്ക് ശേഷമാണ് ട്വന്‍റി20 നടക്കുക.

 

prp

Related posts

Leave a Reply

*