മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്‍റെ നടപടിക്ക് സുപ്രീം കോടതി അംഗീകാരം

വാഷിംഗ്ടണ്‍: ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നടപടിക്ക് സുപ്രീം കോടതിയുടെ അംഗീകാരം. യാത്രാവിലക്ക് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നടപ്പില്‍ വരുത്താന്‍ കോടതി അനുമതി നല്‍കി.

കഴിഞ്ഞ ജനുവരി 27നാണ് ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും യാത്രാവിലക്കേര്‍പ്പെടുത്തി ട്രംപിന്‍റെ ആദ്യ ഉത്തരവിറങ്ങിയത്. വിവിധ ഫെഡറല്‍ കോടതികള്‍ ഇതു തടഞ്ഞതിനെ തുടര്‍ന്നു ട്രംപ്, ഇറാഖിനെ ഒഴിവാക്കി മാര്‍ച്ചില്‍ പുതിയ ഉത്തരവിറക്കി.

ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍, ചാഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ഇതിന് പുറമെ ഉത്തര കൊറിയ, തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേല എന്നിവയ്ക്കും ട്രംപ് നിരോധനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും നിരോധനം പൂര്‍ണമായി പ്രാവര്‍ത്തികമായിട്ടില്ല. അമേരിക്കയിലെ നാല് ഫെഡറല്‍ കോടതികള്‍ യാത്രാനിരോധനത്തിനെതിരായുള്ള ഹര്‍ജിയില്‍ ഇനിയും വിധി പറയാത്തതാണ് കാരണം.

അഭയാര്‍ത്ഥികളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് അമേരിക്കന്‍ ഭരണഘടനയനുസരിച്ച്‌ മുസ്ലിം മതവിഭാഗങ്ങള്‍ക്കുനേരെയുള്ള വിവേചനമാണെന്ന് കാണിച്ച്‌ ചില സംഘടനകളാണ് കോടതിയെ സമീപിച്ചത്.

prp

Related posts

Leave a Reply

*