ചാലക്കുടി രാജീവ് വധക്കേസ്: ഉദയഭാനു ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ചാലക്കുടി രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ സിപി ഉദയഭാനു ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ ഭാര്യാപിതാവിന്‍റെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഉദയഭാനുവിന് മൂന്ന് ദിവസത്തെ ഇടക്കാലജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പത്തുമണി മുതല്‍ ഞായര്‍ രാവിലെ പത്തുവരെയായിരുന്നു ഇടക്കാലജാമ്യം അനുവദിച്ചിരിക്കുന്നത്. ഇടക്കാലജാമ്യം നിലനില്‍ക്കെയാണ് ഉദയഭാനുവിന് പൂര്‍ണജാമ്യം അനുവദിച്ച്‌ കോടതി വിധി വന്നിരിക്കുന്നത്. […]

രാജീവ് വധക്കേസ്; സിപി ഉദയഭാനുവിന് ഇടക്കാല ജാമ്യം

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഡ്വ. സിപി ഉദയഭാനുവിന് ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാപിതാവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച രാവിലെ പത്തിന് ചാലക്കുടി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി ജാമ്യം എടുക്കുണം. 17ന് രാവിലെ 10 മണിക്ക് തിരികെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥ. അതേസമയം, ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.  

ചാലക്കുടി രാജീവ് വധക്കേസ്; സിപി ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഉദയഭാനുവിനെതിരെ വ്യക്തവും ശക്തവുമായ തെളിവുകള്‍ ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ രാജീവിന്‍റെ മരണത്തില്‍ ഗൂഢാലോചനാക്കുറ്റമാണ് ഉദയഭാനുവിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റുപ്രതികളുമായും ഉദയഭാനുവിന് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഉദയഭാനുവിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസിലെ മറ്റു പ്രതികളുമായി ഫോണില്‍ സംസാരിച്ചത് ഗൂഢലോചനക്ക് തെളിവായി കണക്കാക്കാനാകില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. പരിയാരം […]

രാജീവിനെ കൊല്ലാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ഉദയഭാനു

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഭിഭാഷകന്‍ സി പി ഉദയഭാനുവിനെ ചോദ്യംചെയ്യുന്നത് തുടരുന്നു. കുറ്റം നിഷേധിച്ച അദ്ദേഹം, രാജീവിനെ കൊലപ്പെടുത്താന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും​ ആദ്യ മൂന്ന്​ പ്രതികള്‍ക്ക്​ പറ്റിയ കൈയബദ്ധമാണ്​ കൊലപാതകമെന്നും  ആരോപിച്ചു. നഷ്​ടമായ ത​​ന്‍റെ പണം തിരികെ ലഭിക്കാന്‍ രാജീവി​​ന്‍റെ സ്വത്ത്​ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. അതിനായി രാജീവിനെ ബന്ദിയാക്കാന്‍ ആവശ്യ​പ്പെട്ടിരുന്നു. ബന്ദിയാക്കാന്‍ ഏല്‍പ്പിച്ചവരാണ്​ കൊലപാതകം നടത്തിയത്​. പ്രതികളായ ചക്കര ജോണിയും രഞ്ജിത്തുമാണ്​ എല്ലാം ചെയ്​തതെന്നും ഉദയഭാനു പൊലീസിന്​ മൊഴി നല്‍കി. ജോണിക്ക്​ നിയമോപദേശം നല്‍കുക […]

അഡ്വ. ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സി.പി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന ഉദയഭാനുവിന്‍റെ  അപേക്ഷ കോടതി അംഗീകരിച്ചില്ല. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമുള്ള പ്രൊസിക്യൂഷന്‍ വാദം പരിഗണിച്ചാണ്​ അപേക്ഷ തള്ളിയത്​. അദ്ദേഹത്തിന്‍റെ  കസ്​റ്റഡി അനിവാര്യമാണെന്ന്​ കോടതി നിരീക്ഷിച്ചു. രാജീവ് കൊല്ലപ്പെട്ട ദിവസം ഉദയഭാനുവും കേസിലെ പ്രതികളായ ചക്കര ജോണിയും രഞ്ജിത്തും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുമായി ഉദയഭാനു സംസാരിച്ചതി​​ന്‍റെ  ഫോണ്‍ രേഖകളും പോലീസ് […]