ചാലക്കുടി രാജീവ് വധക്കേസ്: ഉദയഭാനു ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ചാലക്കുടി രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ സിപി ഉദയഭാനു ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

നേരത്തെ ഭാര്യാപിതാവിന്‍റെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഉദയഭാനുവിന് മൂന്ന് ദിവസത്തെ ഇടക്കാലജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പത്തുമണി മുതല്‍ ഞായര്‍ രാവിലെ പത്തുവരെയായിരുന്നു ഇടക്കാലജാമ്യം അനുവദിച്ചിരിക്കുന്നത്. ഇടക്കാലജാമ്യം നിലനില്‍ക്കെയാണ് ഉദയഭാനുവിന് പൂര്‍ണജാമ്യം അനുവദിച്ച്‌ കോടതി വിധി വന്നിരിക്കുന്നത്.

2017 സെപ്തംബര്‍ 29 നാണ് നെടുമ്പാശേരി നായത്തോട് സ്വദേശി രാജീവിനെ ചാലക്കുടിയിലെ ഒരു വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റിലെ സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഉദയഭാനുവിനെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ ഒന്നിനാണ് അറസ്റ്റ് ചെയ്തത്

prp

Related posts

Leave a Reply

*