മൂന്നുമാസം പ്രായമുള്ള ആണ്‍കുട്ടി ഗര്‍ഭിണി! അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട്

ബീഹാര്‍: വയര്‍ ക്രമാതീതമായി വീര്‍ത്തു വരുന്നത് ശ്രദ്ധയില്‍ പെട്ട മാതാപിതാക്കള്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഹിന്ദു ബനാറസ് യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളജിലെ  ഡോക്ടറുടെ അടുത്തു എത്തിച്ചു. വയറ്റില്‍ മുഴ വളരുകയാണെന്നായിരുന്നു ഡോക്ടറുടെ പ്രാഥമിക നിഗമനം. എന്നാല്‍ സ്കാനിംഗ് റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍ ഞെട്ടി. കുഞ്ഞിന്‍റെ ഉള്ളില്‍ മറ്റൊരു കുഞ്ഞു ജീവനായിരുന്നു.

ഈ കുഞ്ഞിന്‍റെ ഇരട്ടയാണ് ഉള്ളില്‍ വളരുന്നത് എന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. പാരസൈറ്റ് ട്വിന്‍ എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.ഗര്‍ഭകാലത്ത് ഇരട്ടകളായി വളര്‍ച്ചയാരംഭിക്കുകയും എന്നാല്‍ ഒന്ന് മറ്റൊന്നില്‍ നിന്ന് വേര്‍പിരിയാതെ വരികയും ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ വയറിനകത്ത് വളര്‍ച്ച പ്രാപിക്കുന്നത്.

കുഞ്ഞിന്‍റെ വയറ്റില്‍ നിന്നും പുറത്തെടുത്ത ശിശുവിന്‍റെ കണ്ണുകളുടെയും തൊലിയുടെയും വളര്‍ച്ച പൂര്‍ണ്ണമായിരുന്നു. ഇതിന് ഒരു കിലോയോളം ഭാരമുള്ളതായാണ് റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഈ മാംസപിണ്ഡം നീക്കം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കുന്ന കുഞ്ഞ് ഈ ആഴ്ച അവസാനത്തോടെ ആശുപത്രി വിട്ടേക്കും.

 

 

 

 

 

 

 

prp

Related posts

Leave a Reply

*