മുത്തലാഖ് ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: മുസ്ലീം പുരുഷന്മാര്‍ മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി കൊണ്ട് വന്ന നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

ബില്ല്​പാര്‍ലമെ​ന്‍റി​​ന്‍റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.  മു​ത്ത​ലാ​ഖ്​​ നി​യ​മ​വി​രു​ദ്ധ​വും ജാ​മ്യ​മി​ല്ല കു​റ്റ​വു​മാ​ക്കു​ന്നതാണ്​ ക​ര​ട്​ ബി​ല്ല്​. ബില്ല്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നേരത്തെ, സം​സ്​​ഥാ​ന സര്‍ക്കാറുകളുടെ പ​രി​ഗ​ണ​ന​ക്ക​യ​ച്ചിരുന്നു. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി ആറ് മാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.

മു​ത്ത​ലാ​ഖ് ചൊ​ല്ലി​യാ​ല്‍ മൂ​ന്നു വ​ര്‍ഷം വ​രെ ത​ട​വും പി​ഴ​യും ബി​ല്ലി​ല്‍ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്നു. വി​വാ​ഹ​മോ​ച​ന ശേ​ഷം സ്​​ത്രീ​ക്കും കു​ഞ്ഞി​നും ജീ​വ​നാം​ശ​ത്തി​ന്​ അ​ര്‍​ഹ​ത​യു​ണ്ടാ​വും. ഭേദഗതി വരുത്തിയ കരടു ബില്ലാണ്​ മന്ത്രിസഭ അംഗീകരിച്ചത്​.

 

 

 

prp

Related posts

Leave a Reply

*