ഗംഗാനദിയുടെ പരിസരത്ത് പ്ലാസ്റ്റിക് നിരോധനം

ന്യൂ​ഡ​ല്‍​ഹി: ഗം​ഗാ ന​ദി​യു​ടെ തീ​ര​ത്തു​ള്ള ന​ഗ​ര​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക്കി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍. ഹ​രി​ദ്വാ​ര്‍, ഋ​ഷി​കേ​ശ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​ല്‍​ക്കു​ന്ന​തി​നു​മാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് നി​ര്‍​മി​ത​മാ​യ പാ​ത്ര​ങ്ങ​ള്‍, ബാ​ഗു​ക​ള്‍, സ്പൂ​ണു​ക​ള്‍ തുടങ്ങിയ​വ​യ്ക്കാ​ണ് നി​രോ​ധ​നം.

ഗം​ഗാ ന​ദി തീ​ര​ത്തെ പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് നി​രോ​ധ​നം. പ്ലാ​സ്റ്റി​ക്ക് വി​ല​ക്ക് ലംഘി​ച്ചാ​ല്‍  അയ്യായിരം രൂ​പ പി​ഴ ഇ​ടാ​ക്കും.

ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അമര്‍നാഥ് ക്ഷേത്രത്തില്‍ ശിവലിംഗത്തിനു മുന്നില്‍ നിശ്ശബ്ദത പാലിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിരുന്നു.

 

 

prp

Related posts

Leave a Reply

*