ഒരേസമയം ഒന്നിലധികം പേര്‍ക്ക് വീഡിയോ കോള്‍ ചെയ്യാം; പുതിയ സംവിധാനവുമായി വാട്സാപ്പ്

ഇന്ന് ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സന്ദേശ ആപ്പാണ് വാട്സാപ്പ്. അതിനാല്‍തന്നെ ഏറ്റവും നിസ്സാരമായ അപഡേറ്റുകള്‍ വരെ ആളുകള്‍ കൗതുകത്തോടെയാണ് കാണുന്നത്.

ഇത്തവണ വീഡിയോ കോളിലാണ് മാറ്റങ്ങള്‍ ഉടലെടുക്കുന്നത്. സാധാരണ ഒരാളെ മാത്രം വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന വാട്സാപ്പില്‍ ഗ്രൂപ്പ് കോള്‍ നടക്കുമെന്നാണ് ഏറ്റവും പുതിയ പ്രത്യേകത.

ഒറ്റക്കോളില്‍ അഞ്ചു പേരെ വരെ വിളിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പുറത്തുവിടുന്ന വിവരം. ഇത്തരത്തില്‍ കോളുകള്‍ നടത്തിയതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും പല സൈറ്റുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ സഹോദര സ്ഥാപനമായ ഫെയ്സ്ബുക്ക് മെസെഞ്ചറില്‍ ഉള്ളതിന് സമാനമായ ലൈവ് സ്റ്റിക്കറുകളും വാട്സാപ്പില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

വാട്സാപ്പിന് വെല്ലുവിളിയുണര്‍ത്തുന്ന മറ്റു ആപ്പുകളായ ഹൈക്കും ടെലിഗ്രാമും വളരെക്കാലമായി ഈ ഫീച്ചര്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമേ വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് കുറച്ച്‌ കൂടി അധികാരം വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് ഒപ്പം വോയിസ്, വീഡിയോ കോള്‍ ഇന്റര്‍ഫേസ് മാറ്റവും അടുത്ത അപ്ഡേഷനില്‍ പ്രതീക്ഷിക്കുന്നു.

prp

Related posts

Leave a Reply

*