വൈഫൈ ലോകത്തേക്ക് പുതിയൊരു അതിഥി കൂടി; മിനിറ്റുകള്‍ കൊണ്ട് 20 സിനിമ ഡൌണ്‍ലോഡ് ചെയ്യാം

സാങ്കേതിക വളര്‍ച്ചയുടെ കാര്യത്തില്‍ നമ്മുടെ രാജ്യം ഇന്ന് മുന്‍പന്തിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനൊരു ഉദാഹരണമാണ് മുക്കിലും മൂലയിലുമുള്ള വൈഫൈയുടെ കടന്നുവരവ്.

ഇപ്പോഴിതാ  വൈഫൈയുടെ ലോകത്തിലേക്ക് പുതിയ ഒരു അതിഥികൂടി എത്തുന്നു. ലൈഫൈ എന്നാണ് പുതിയ ടെക്നോളജിയുടെ പേര് .കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇലക്‌ട്രോണിക്സ്, ഐടി മന്ത്രാലയാണ് പുതിയ ലൈ-ഫൈ പരീക്ഷണം നടപ്പിലാക്കുന്നത്.

ഇന്ത്യയില്‍ നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജിബി ഡേറ്റയാണ് ഷെയര്‍ ചെയ്യുവാന്‍ കഴിഞ്ഞത് .അതുപോലെതന്നെ മിനിറ്റുകള്‍ക്കുള്ളില്‍ 20 സിനിമകളും ഇതില്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നു. പുതിയ വയര്‍ലെസ് സിസ്റ്റത്തിന്‍റെ വേഗത സെക്കന്‍റില്‍ 224 ജിഗാബൈറ്റ് ആണ്.

അതുകൊണ്ടു തന്നെ വിമാനത്തിന്‍റെ വേഗതയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുവാന്‍ സാധിക്കുന്നു. 1.5 ജിബിയുടെ 20 സിനിമകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡിങ് സാധ്യമാക്കുന്ന തലത്തിലുള്ള ടെക്നോളജിയാണ് ലൈഫൈ .

prp

Related posts

Leave a Reply

*