വീണ്ടും ജനിക്കാം..; പുനര്‍ജ്ജീവനത്തിനായി കാത്തിരിക്കുന്നത് 350 മൃതദേഹങ്ങള്‍

മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സംവിധാനം പത്തുവര്‍ഷത്തിനകം തയാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ പുനര്‍ജ്ജീവനത്തിനായി സൂക്ഷിച്ചിരിക്കുന്നത് 350 ലേറെ മൃതദേഹങ്ങളാണ്. കൊടും തണുപ്പില്‍ ശരീരകോശങ്ങള്‍ക്ക് കേടുവരാതെ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാമെന്ന് വിശ്വസിക്കുന്നവര്‍ ഒട്ടേറെയുണ്ട്. ഇവര്‍ കൂട്ടുപിടിക്കുന്നതൊക്കെ ക്രയോജനിക്സ് എന്ന സാങ്കേതികതയെയാണ്. മരിച്ച്‌ ഏതാനും മിനിറ്റുകള്‍ക്ക് ശേഷം മൃതദേഹം ശീതീകരിക്കാന്‍ തുടങ്ങും. അമേരിക്ക, റഷ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലായി മൂന്ന് കമ്പനികളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. മിഷിഗണ്‍ ആസ്ഥാനമായുള്ള ക്രയോനിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകനാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. തങ്ങള്‍ സൂക്ഷിച്ചിട്ടുള്ള […]

ഗൂഗിള്‍ സ്റ്റേഷന്‍ ഇനി കോഴിക്കോട് തൃശ്ശൂര്‍ ജില്ലകളിലും

കൊച്ചി:ഗൂഗിള്‍ സ്റ്റേഷന്‍ പദ്ധതിയില്‍ കോഴിക്കോട് തൃശ്ശൂര്‍ ജില്ലകളും.രാജ്യത്തെ 400 റെയില്‍വേസ്റ്റേഷനുകളില്‍ അതിവേഗ വൈഫൈ ലഭ്യമാക്കനുള്ള പദ്ധതിയില്‍ ഇതുവരെ 52 സ്റ്റേഷനുകള്‍ ഓണ്‍ലൈനായപ്പോഴാണ് കേരളത്തില്‍നിന്ന്‍ മൂന്ന് സ്റ്റേഷനുകള്ക്ക് ആ ഭാഗ്യം ലഭിച്ചത്‌.