ഗൂഗിള്‍ സ്റ്റേഷന്‍ ഇനി കോഴിക്കോട് തൃശ്ശൂര്‍ ജില്ലകളിലും

smartphone

കൊച്ചി:ഗൂഗിള്‍ സ്റ്റേഷന്‍ പദ്ധതിയില്‍ കോഴിക്കോട് തൃശ്ശൂര്‍ ജില്ലകളും.രാജ്യത്തെ 400 റെയില്‍വേസ്റ്റേഷനുകളില്‍ അതിവേഗ വൈഫൈ ലഭ്യമാക്കനുള്ള പദ്ധതിയില്‍ ഇതുവരെ 52 സ്റ്റേഷനുകള്‍ ഓണ്‍ലൈനായപ്പോഴാണ് കേരളത്തില്‍നിന്ന്‍ മൂന്ന് സ്റ്റേഷനുകള്ക്ക് ആ ഭാഗ്യം ലഭിച്ചത്‌.

എറണാകുളം സൗത്ത്‌ റെയില്‍വേസ്റ്റേഷനിലാണ്‌  കേരളത്തില്‍ ആദ്യമായി ഈ സേവനം ആരംഭിച്ചത്.ഇന്ത്യയിലെ റെയില്‍വേസ്റ്റേഷനുകളില്‍ ഹൈസ്പീഡ് വൈഫൈ ലഭ്യമാക്കാനുള്ള ഈ പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ്‌ ഉണ്ടായത്.ഗൂഗിള്‍ ഫോര്‍ ഇന്ത്യ എന്ന പേരില്‍ ഏറ്റവും പ്രധാനാമായിരുന്നു ഗൂഗിള്‍ സ്റ്റേഷന്‍.

റെയില്‍വേസ്റ്റേഷനുകളില്‍ ഹൈസ്പീഡ് വൈഫൈ കൊണ്ടുവരുന്നതിനൊപ്പം സ്കൂളുകളും ഷോപ്പിംഗ്‌ മാളുകളും തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ വഴി വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് ഗൂഗിള്‍ സ്റ്റേഷന്‍ എന്ന്‍ പേരിട്ടിരിക്കുന്നത്.

prp

Related posts

Leave a Reply

*