എംജി യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സിബിള്‍ സണ്ണിയ്ക്ക് തിളക്കമാര്‍ന്ന വിജയം

sible sunnyഎംജി യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ  കേരള  വിദ്യാര്‍ത്ഥി കോണ്ഗ്രസ്  പ്രതിനിധി വിജയിച്ച് ചരിത്രം കുറിച്ചു.എസ് എഫ് എെ തിളക്കമാര്‍ന്ന വിജയം  നേടിയ തിരഞ്ഞെടുപ്പില്‍ മറ്റു സംഘടനകളെ ഞെട്ടിച്ചു കൊണ്ടാണ് KSC പ്രതിനിധി  സിബിള്‍ സണ്ണി ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചിരിക്കുന്നത്‌. അകെയുളള 27 സീറ്റുകളില്‍ 25 എണ്ണം പിടിച്ചെടുത്ത് എസ് എഫ് എെ യൂണിവേഴ്സിറ്റി ഭരണം നേടി.  കെ  എസ്  സി യും , എം എസ് എഫും ഒാരോ സീറ്റുകള്‍ നേടിയാണ് യൂണിവേഴ്സിറ്റി  പ്രാതിനിധ്യം ഉറപ്പിച്ചത്. ഒരു സീറ്റും ലഭിക്കാത്ത  കെ എസ് യു വിന്‍റെ അവസ്ഥ ശ്രദ്ദേയമായി. ജനാധിപത്യ കേരള  വിദ്യാര്‍ത്ഥി കോണ്ഗ്രസ് സംസ്ഥാന  ജനറല്‍ സെക്രട്ടറിയായ സിബിള്‍ സണ്ണി  മൂവാറ്റുപുഴ നിര്‍മ്മല  കോളേജിലെ യൂണിയന്‍ കൗണ്സിലറാണ്.

prp

Leave a Reply

*