ഗോവിന്ദച്ചാമിക്കു പിന്നില്‍ ലഹരിമരുന്ന മാഫിയ; ആളൂരിന്റെ വെളിപ്പെടുത്തല്‍

Govindachamyതിരുവനന്തപുരം • സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് പിന്നില്‍ വന്‍ ലഹരിമരുന്ന് മാഫിയാ സംഘമെന്ന ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി.എ.ആളൂരിന്റെ വെളിപ്പെടുത്തല്‍.  ഇതന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഗോവിന്ദച്ചാമിയുടെ സാമ്ബത്തിക സ്രോതസിനെക്കുറിച്ചും ലഹരിമരുന്ന് മാഫിയബന്ധത്തെക്കുറിച്ചും അന്വേഷിക്കും. ഇതിനായി മുംബൈ പൊലീസിന്റെ സഹായം തേടുമെന്നും ഡിജിപി വ്യക്തമാക്കി.

ഗോവിന്ദച്ചാമിക്കു പിന്നില്‍ മുംബൈയിലെ പന്‍വേല്‍ ആസ്ഥാനമായ, മലയാളികള്‍ ഉള്‍പ്പെട്ട മാഫിയയെന്നായിരുന്നു അഡ്വ. ബി.എ.ആളൂരിന്റെ വെളിപ്പെടുത്തല്‍. വക്കാലത്ത് ഏല്‍പിച്ചതു മുതല്‍ ഇവരുടെ സഹായമുണ്ട്.

prp

Leave a Reply

*