ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത

യുവതലമുറ ഇന്ന് ഫെയ്സ്ബുക്കും  വാട്ട്സ്‌ആപ്പും പോലെ ചാറ്റിങ്ങിനും ഫോട്ടോസ് പോസ്റ്റ്‌ ചെയ്യാനും ഉപയോഗിക്കുന്ന ഒന്നാണ്   ഇന്‍സ്റ്റഗ്രാം.  ഇന്‍സ്റ്റഗ്രാമില്‍ നമ്മുടെ സുഹൃത്തുക്കള്‍ ഓണ്‍ലൈനില്‍ വന്നാല്‍ നമ്മള്‍ക്ക് അറിയാന്‍ കഴിയില്ല. എന്നാല്‍ ഇനിമുതല്‍ ഇന്‍സ്റ്റഗ്രാമിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഫേസ്ബുക്കും വാട്ട്സ്‌ആപ്പും പോലെ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ആണോ എന്നും എപ്പോഴാണ് അവസാനം ഓണ്‍ലൈനില്‍ വന്നതെന്നും ഇനി മുതല്‍ ഇന്‍സ്റ്റാഗ്രാമിലും കണ്ടെത്താന്‍ കഴിയും.

അതേസമയം എല്ലാ ഫോളോവേര്‍സിനും ഇക്കാര്യം അറിയാന്‍ സാധിക്കുമോയെന്നും അതോ ഇന്‍സ്റ്റഗ്രാമിലെ മെസേജിങ് സംവിധാനമായ ഡയറക്‌ട് വഴി ഒരിക്കല്‍ ആശയവിനിമയം നടത്തിയവര്‍ക്ക് മാത്രമാണോ ഈ സംവിധാനമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

‘ലാസ്റ്റ് സീന്‍’ ഓപ്ഷന്‍ ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യവും ഇന്‍സ്റ്റഗ്രാമിലുണ്ടാകുമെന്നാണ് സൂചന.

prp

Related posts

Leave a Reply

*