ഇൻസ്റ്റഗ്രാമിൽ നിന്ന് ഇനി നേരിട്ട് സാധനങ്ങൾ വാങ്ങാം

ഇൻസ്റ്റഗ്രാം ഇന്ന് ബിസിനസ്സ് പ്രമോഷനുള്ള ഒരു വേദികൂടിയാണ്.
ഇൻസ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ ഫോട്ടോകളും വീഡിയോകളും ലൈക്ക് ചെയ്ത് വിടുക മാത്രമല്ല ഇനിമുതല്‍ വാങ്ങുകയും ചെയ്യാം. ഇതിനായി ചെക്ക് ഔട്ട് എന്ന പേരിൽ പുതിയ ടൂൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

നൈക്ക്, റിവോൾവ് പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ ടൂൾ പരീക്ഷണാടിസ്ഥാനത്തിൽ ഇൻസ്റ്റാഗ്രാമിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഇൻസ്റ്റാഗ്രാം വഴി വരുമാനമുണ്ടാക്കാനുള്ള പുതിയ മാർഗം പരീക്ഷിക്കുകയാണ്
ഫെയ്‌സ്ബുക്ക്.

നേരത്തെ ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യാനും അത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെട്ട റീടെയ്‌ലർ വെബ്‌സൈറ്റുകളിലേക്ക് എളുപ്പം എത്തുന്നതിനുള്ള ലിങ്കുകൾ നൽകാനുമുള്ള സൗകര്യം ഇൻസ്റ്റാഗ്രാം ഒരുക്കിയിരുന്നു. എന്നാൽ മറ്റു വെബ്‌സൈറ്റുകളിലേക്ക് ആളുകളെ കൊണ്ടുപോവുന്നതിന് പകരം ഇൻസ്റ്റാഗ്രാമിൽ തന്നെ കച്ചവടം നടത്താനാണ് ചെക്ക് ഔട്ട് ടൂൾ ലക്ഷ്യമിടുന്നത്. വിസ, മാസ്റ്റർ കാർഡ്, ഡിസ്‌കവർ, പേ പാൽ സേവനങ്ങൾ വഴിയുള്ള പണമിടപാടുകൾ ഇൻസ്റ്റഗ്രാമിൽ സാധ്യമാവും.

prp

Related posts

Leave a Reply

*