ആയിരം രൂപയുടെ ചുരിദാർ ഓൺലൈനായി വാങ്ങിയ അടിമാലി സ്വദേശിനിക്ക് നഷ്ടപ്പെട്ടത് 97,500 രൂപ

അടിമാലി: ആയിരം രൂപയുടെ ചുരിദാർ ഓൺലൈനായി വാങ്ങിയ യുവാവിന് അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത് 97,500 രൂപ. അടിമാലി സ്വദേശി ജിജോ ജോസഫിനാണ് പണം നഷ്ടപ്പെട്ടത്.

ഗുജറാത്തിലെ സൂററ്റിലെ ഓൺലൈൻ സ്ഥാപനത്തിൽ നിന്ന് 1,000 രൂപ വിലയുള്ള ചുരിദാർ ഓർഡർചെയ്തെങ്കിലും പോസ്റ്റ് വഴി ലഭിച്ച ചുരിദാറിന്  ഗുണനിലവാരമില്ലെന്നു ബോധ്യമായതോടെ കമ്പനിയെ വിവരം അറിയിച്ചു. ചുരിദാർ തിരികെ എടുക്കാമെന്നും പണം തിരിച്ചു നൽകാൻ അക്കൗണ്ട് നമ്പറും ഫോണിൽ വരുന്ന ഒടിപി കോഡും നൽകണമെന്നും കമ്പനി അധികൃതർ പറഞ്ഞു.

അതിനെത്തുടർന്ന് അടിമാലി ഫെഡറൽ ബാങ്കിലെ അക്കൗണ്ട് നമ്പറും മെസേജായി വന്ന ഒടിപി കോഡും നൽകി.  എന്നാൽ പത്തു മിനിറ്റിനുള്ളിൽ അക്കൗണ്ടിൽ ഉണ്ടായിരുന്ന 95,000 രൂപ നഷ്ടപ്പെട്ടു. ഇക്കാര്യം കമ്പനിയെ അറിയിച്ചപ്പോൾ 2,000 രൂപയിൽ കൂടുതൽ മിനിമം ബാലൻസ് ഉള്ള മറ്റൊരു അക്കൗണ്ട് നമ്പർ നൽകിയാൽ പണം തിരികെ നിക്ഷേപിക്കാമെന്നു പറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ 11ന് അടിമാലി ഐസിഐസിഐ ബാങ്കിലെ അക്കൗണ്ട് നമ്പർ നൽകി.

എന്നാൽ 3,000 രൂപയുണ്ടായിരുന്ന അക്കൗണ്ടിൽ നിന്നു 2,500 രൂപ നഷ്ടപ്പെടുകയാണുണ്ടായത്. ഇതിനെ തുടർന്ന് വീണ്ടും അധികൃതരെ ബന്ധപ്പെട്ടപ്പോൾ 5000 രൂപ മിനിമം ബാലൻസ് ഉള്ള അക്കൗണ്ട് നമ്പർ തരാൻ ആവശ്യപ്പെടുത്തായാണുണ്ടായത്.  ഇതോടെ ആണ് തട്ടിപ്പ് മനസ്സിലാക്കിയ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം തുടങ്ങിയതായി പൊലീസ് പറ‍ഞ്ഞു.

prp

Related posts

Leave a Reply

*