ഓഫറുകളുടെ പെരുമഴ ഒരുക്കി ആമസോണില്‍ വിറ്റഴിക്കല്‍ മേള

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്‍റെ ഭാഗമായി ആമസോണില്‍ വമ്പന്‍ ഓഫറുകളുമായി വിറ്റഴിക്കല്‍ മേള. ആയിരത്തോളം ബ്രാന്‍ഡുകളുടെ രണ്ട് ലക്ഷത്തോളം വരുന്ന ഉത്പന്നങ്ങള്‍ക്കാണ് ഓഫറിന്‍റെ ഭാഗമായി വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 23 അര്‍ധാരാത്രി വരെ ഓഫര്‍ ലഭ്യമാണ്.

ജാക്ക് ആന്‍ഡ് ജോണ്‍സ്, വെറോ മോഡാ, ടൈമെക്‌സ്, പ്യൂമ, ആരോ, ഫാസ്ട്രാക്ക്, സ്‌കൈബാഗ്‌സ്, എന്നീ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വലിയ വിലക്കുറവില്‍ ഓഫറിലൂടെ ലഭ്യമാകും. 5000 രൂപക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 1000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്.

ഈ ഓഫറിനു പുറമെ സിറ്റി ബാങ്കിന്‍റെ ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 15 ശതമാനം ഇന്‍സ്റ്റന്‍ഡ് ക്യാഷ്ബാക്കും ഓഫറിന്‍റെ ഭാഗമായി ആമസോണ്‍ നല്‍കുന്നുണ്ട്. ആമസോണിന്‍റെ ഫാഷന്‍ ഉത്പന്നങ്ങളാണ് ഈ ഓഫറുകള്‍ വഴി വാങ്ങാനാവുക

prp

Related posts

Leave a Reply

*