കാസര്‍കോട്: പെരിയയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍. ചെക്കിപ്പള്ളത്തെ വില്ലാരംപതി റോഡിന് സമീപത്തെ താമസക്കാരിയായ സുബൈദ (60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുണ്ട്. കൈകാലുകള്‍ ബന്ധിച്ചനിലയിലായിരുന്നു മൃതദേഹം. വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നിട്ടുണ്ടെന്നാണ് വിവരം.
വീട്ടില്‍ ഒറ്റയ്ക്കായിരുന്നു സുബൈദയുടെ താമസം. ബുധനാഴ്ച വൈകീട്ട് അയല്‍പക്കക്കാര്‍ സുബൈദയെ കണ്ടിരുന്നു. വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

