”ശ്യാമസുന്ദര കേര കേദാര ഭൂമി… ” ഐക്യകേരളത്തിന് ഇന്ന് 61 വയസ്

”ശ്യാമസുന്ദര കേര കേദാര ഭൂമി…
ജനജീവിത ഫല ധാന്യ സമ്പന്ന ഭൂമി….”

ഭാഷാ സാംസ്‌കാരിക സാമൂഹിക സവിശേഷതകളാല്‍ സമ്പന്നമായ കേരളം…ഐക്യകേരളത്തിന് ഇന്ന് 61 വയസ് തികയുകയാണ്. ദൈവത്തിന്‍റെ  സ്വന്തം നാടെന്ന് അക്ഷരാര്‍ത്ഥത്തില്‍ കാണിച്ചു തന്ന് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന കൊച്ചു കേരളം നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന്‍.

1956 നവംബര്‍ ഒന്നിനാണ് നാട്ടു രാജ്യങ്ങളും രാജവാഴ്ചയും ഓര്‍മ്മകളിലേക്ക് മാറ്റി കേരളം രൂപീകൃതമായത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളുടെ കൂടിച്ചേരല്‍ അതായിരുന്നു കേരള രൂപീകരണം. മലയോരവും തീരവും ഇടനാടും ചേര്‍ന്ന്‍  വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ ദൈവത്തിന്‍റെ  സ്വന്തം നാടായി കേരളം മാറി.

ലോകത്തെവിടെയായാലും മലയാളിയായതില്‍ അഭിമാനിക്കുന്നവരാണ് നാം ഓരോരുത്തരും. പെറ്റമ്മയുടെ സ്‌നേഹവാല്‍സല്യങ്ങളോടെ നമ്മെ വളര്‍ത്തിയ  മലയാള നാടിനെ ഈ സുദിനത്തില്‍ നന്ദിയോടെ സ്മരിക്കാം.

 

 

prp

Related posts

Leave a Reply

*