വല്ലാത്തൊരു ‘ചെലവു ചുരുക്കല്‍’ ആയിപ്പോയി.. വിചാരണക്കാര്‍ക്ക് ഇനി വീട്ടില്‍ നിന്ന്‍ ഭക്ഷണമെത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന്‍

ആലപ്പുഴ : ജയിലിലുള്ള വിചാരണ തടവുകാര്‍ക്ക് വീട്ടില്‍ നിന്നും ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ആലോചനയുമായി ജയില്‍ വകുപ്പ്. ചെലവു ചുരുക്കലിനു വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജയില്‍ ഡിജിപിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. വീട്ടില്‍ നിന്നും ഭക്ഷണം എത്തിക്കാന്‍ ബുദ്ധിമുട്ടുള്ള വിചാരണ തടവുകാര്‍ക്ക് മാത്രം ഇനി മുതല്‍ ജയിലില്‍ നിന്നും ഭക്ഷണം ഏര്‍പ്പെടുത്തിയാല്‍ മതിയാകും എന്നാണ് ജയില്‍ വകുപ്പിന്‍റെ തീരുമാനം. സംസ്ഥാനത്തെ 52 ജയിലുകളിലായി 8000 ത്തോളം തടവുകാരാണ് നിലവിലുള്ളത്. ഇതില്‍ 4000 പേരും വിചാരണ […]

ചെറിയ ഉള്ളിക്ക് പൊള്ളുന്ന വില

പാലക്കാട് : പൊതു വിപണിയില്‍ ചെറിയുള്ളിയുടെ വില വര്‍ദ്ധിക്കുന്നു. കിലോക്ക് 130 മുതല്‍ 140 രൂപ വരെയെത്തി. മൊത്ത വ്യാപാരികള്‍ ഒരു കിലോ ചെറിയ ഉള്ളിക്ക് 115-120 രൂപയാണ് ഈടാക്കുന്നത്. സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 112 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണു കേരളത്തിലേക്കു ചെറിയ ഉള്ളി വരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഇവയുടെ വരവു കുറഞ്ഞിട്ടുണ്ട്. വിളവെടുപ്പു കാലമാണെങ്കിലും വിളവു കുറഞ്ഞതും മഴയില്‍ നശിച്ചതുമാണു ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. […]

പതിനാറുകാരനെ എസ്.ഐ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തരപുരം: തലസ്ഥാനത്ത് പതിനാറുകാരനെ  മെഡിക്കല്‍ കോളേജ് എസ്.ഐ മര്‍ദ്ദിച്ച്‌ അവശനാക്കിയതായി ആരോപണം. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മെഡിക്കല്‍ കോളേജ് എസ്.ഐയുടെ മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വിദ്യാര്‍ത്ഥിയുടെ കഴുത്തും ഇടുപ്പെല്ലും മര്‍ദ്ദനമേറ്റ് ചതഞ്ഞിട്ടുണ്ട്. വനിതാ ഹോസ്റ്റലിന് മുമ്പില്‍ കണ്ടുവെന്ന് ആരോപിച്ചാണ് എസ്.ഐ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം നിഷേധാര്‍ഹാമാണെന്നാണ് അദ്ദേഹം പറയുന്നത്.  

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍

കൊച്ചി: ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദാഘാടനം ചെയ്യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്.  രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പള്ളിപ്പുറം ടെക്നോ സിറ്റി പദ്ധതി മന്ദിരത്തിന്‍റെ  ശിലാസ്ഥാപനവും പ്രഖ്യാപനവും അദ്ദേഹം ഇന്നലെ നിര്‍വഹിച്ചിരുന്നു. 2019 ല്‍ ടെക്നോ സിറ്റി പൂര്‍ത്തിയാകുമ്പോള്‍ 1 ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ ലഭിക്കുമെന്നും കൂടാതെ   രാജ്യത്തിന്‍റെ  സാമ്പത്തിക രംഗത്തെ പുരോഗതി ഡിജിറ്റല്‍ ഇന്ത്യയെ അടിസ്ഥാനപ്പെടുത്തിയാകുമെന്ന് പറഞ്ഞ രാഷ്ട്രപതി,  ഡിജിറ്റല്‍ […]

രഞ്ജി ട്രോഫി; കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ രാജസ്ഥാനെതിരേ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. രാജസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് 243 റണ്‍സില്‍ അവസാനിച്ചു. രാജസ്ഥാന്‍റെ എട്ട് വിക്കറ്റുകള്‍  വീഴ്ത്തിയ  ജലജ് സക്സേനയാണ് കേരളത്തിന് 92 റണ്‍സിന്‍റെ  ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. നിധീഷും സിജോമോനും ഓരോ വിക്കറ്റ് നേടി. 92 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 191/2 എന്ന ശക്തമായ നിലയിലാണ്. സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഓപ്പണര്‍ ജലജ് സക്സേന (90), […]

മൂന്നു കെട്ടിയ പൂജാരിയുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്തു കൊണ്ടുവന്നത് രണ്ടാം ഭാര്യ

തിരുവനന്തപുരം : വിവാഹതട്ടിപ്പ് നടത്തിയ  പൂജാരി പിടിയില്‍. മൂന്ന് വിവാഹം കഴിച്ച്‌ ഭാര്യമാരുടെ സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങിയ കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശിയായ അജീഷാണ് പോലീസ് പിടിയിലായത്. വക്കം സ്വദേശിയായ  യുവതിയുടെ  പരാതിയെത്തുടര്‍ന്നാണ് കടക്കാവൂര്‍ പോലീസ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നാണ്  അജീഷ്  വിവാഹം കഴിച്ചത്.  ഏഴ് വര്‍ഷം മുമ്പ്  കൊല്ലം വള്ളിക്കാവിലുള്ള സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഇതില്‍ ഒരു കുട്ടിയുണ്ട്. ശേഷം ഈ സ്ത്രീയെ ഉപേക്ഷിച്ച്‌ മുങ്ങുകയായിരുന്നു. പിന്നീട് കടയ്ക്കാവൂര്‍ […]

സംസ്ഥാനത്ത്‌ കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പല അണക്കെട്ടുകളും നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.  പലയിടത്തും മണ്ണിടിച്ചിലുണ്ടാവുകയും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വ്യാപക കൃഷി നാശമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിനായി പോകുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി ആരംഭിച്ച മഴയില്‍ പലയിടത്തും വന്‍ നാശ നഷ്ടമാണുണ്ടായത്. […]

ആരോപണവിധേയര്‍ വീണ്ടും

ഒടുക്കം മുഖ്യന്‍ തന്നെ ജയിച്ചു, അഴിമതിയാരോപന വിധേയരായ നേതാക്കളെ എന്തൊക്കെപ്പറഞ്ഞാലും മത്സരരംഗത്ത് നിന്നും നീക്കം ചെയ്യുവാന്‍ കഴിയില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം അവസാനം  കോണ്‍ഗ്രസ്