വല്ലാത്തൊരു ‘ചെലവു ചുരുക്കല്‍’ ആയിപ്പോയി.. വിചാരണക്കാര്‍ക്ക് ഇനി വീട്ടില്‍ നിന്ന്‍ ഭക്ഷണമെത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന്‍

ആലപ്പുഴ : ജയിലിലുള്ള വിചാരണ തടവുകാര്‍ക്ക് വീട്ടില്‍ നിന്നും ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ആലോചനയുമായി ജയില്‍ വകുപ്പ്. ചെലവു ചുരുക്കലിനു വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജയില്‍ ഡിജിപിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.

വീട്ടില്‍ നിന്നും ഭക്ഷണം എത്തിക്കാന്‍ ബുദ്ധിമുട്ടുള്ള വിചാരണ തടവുകാര്‍ക്ക് മാത്രം ഇനി മുതല്‍ ജയിലില്‍ നിന്നും ഭക്ഷണം ഏര്‍പ്പെടുത്തിയാല്‍ മതിയാകും എന്നാണ് ജയില്‍ വകുപ്പിന്‍റെ തീരുമാനം.

സംസ്ഥാനത്തെ 52 ജയിലുകളിലായി 8000 ത്തോളം തടവുകാരാണ് നിലവിലുള്ളത്. ഇതില്‍ 4000 പേരും വിചാരണ തടവുകാരാണ്. വിചാരണ തടവുകാരുടെ ഭക്ഷണത്തിനു വേണ്ടി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. ഇക്കാര്യം ജയില്‍ ഡിജിപി ഉന്നത ജയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിരുന്നു.

അതേസമയം, ഒരു വിഭാഗം മാത്രം പുറത്തു നിന്നും ഭക്ഷണമെത്തിച്ച്‌ കഴിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഈ നീക്കത്തോട് യോജിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

prp

Related posts

Leave a Reply

*