ഓട്ടോറിക്ഷയില്‍ വൈഫൈ സംവിധാനം ഒരുക്കാന്‍ ഒല വരുന്നു

കൊച്ചി: ഓട്ടോറിക്ഷകള്‍ക്ക് ആധുനിക സൗകര്യങ്ങളൊരുക്കി ഓണ്‍ലൈന്‍ യാത്രാ സംരംഭമായ ഒല. ഓട്ടോ കണക്റ്റ് വൈഫൈ എന്ന പേരിലാണ് ഒല ഓട്ടോയെ ആധുനികവല്‍ക്കരിക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള എല്ലാ സേവനങ്ങളും ഓട്ടോയ്ക്കകത്ത് ലഭ്യമാകും.

ഓട്ടോറിക്ഷകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഓട്ടോ കണക്റ്റ് വൈഫൈയിലൂടെ പുതിയ അനുഭവം നല്‍കുകയാണ് ചെയ്യുന്നതെന്ന് ഒല ഓട്ടോ കാറ്റഗറി  മേധാവി സിദ്ദാര്‍ത്ഥ് അഗര്‍വാള്‍ പറഞ്ഞു.

ഓട്ടോറിക്ഷകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

 

prp

Related posts

Leave a Reply

*