ന്യൂഡല്‍ഹി: ദേശീയ ഗാനമായ ‘ജനഗണമന’ എല്ലാ ദിവസവും നിര്‍ബന്ധമായും ആലപിക്കണമെന്ന് ജയ്പുര്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഉത്തരവ്.
കോര്‍പറേഷനില്‍ ജോലിക്ക് ഹാജരാകുന്നവര്‍ രാവിലെ ജണഗണമനയും വൈകീട്ട് വന്ദേമാതാരവും ആലപിക്കണമെന്നും ദേശീയ ഗാനം ആലപിക്കാന്‍ കഴിയാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും ജയ്പുര്‍ മേയര്‍ അശോക് ലഹോതി വ്യക്തമാക്കി.
ജയ്പുര്‍ കോര്പറേഷന് ആസ്ഥാനത്ത് മേയറുടെ നേതൃത്വത്തില്‍ ഇന്നു ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും ദേശീയ ഗാനം ആലപിച്ചു. ഉദ്യോഗസ്ഥരുടെ രാജ്യസ്നേഹം വളര്‍ത്തുന്നതിനും മികച്ച ജോലി അന്തരീക്ഷം ഒരുക്കുന്നതിനും ദേശീയ ഗാനലാപനം സഹായിക്കുമെന്നും മേയര്‍ പറഞ്ഞു.

