ആരോപണവിധേയര്‍ വീണ്ടും

ഒടുക്കം മുഖ്യന്‍ തന്നെ ജയിച്ചു, അഴിമതിയാരോപന വിധേയരായ നേതാക്കളെ എന്തൊക്കെപ്പറഞ്ഞാലും മത്സരരംഗത്ത് നിന്നും നീക്കം ചെയ്യുവാന്‍ കഴിയില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം അവസാനം  കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തലകുലുക്കി അംഗീകരിച്ചു. കളങ്കിതരായി വി. എം സുധീരന്‍ മുദ്രകുത്തിയ കെ ബാബു, അടൂര്‍ പ്രകാശ്, ബെന്നി ബഹ്നാന്‍ എംഎല്‍എഎന്നിവര്‍ വീണ്ടും അവരവരുടെ സിറ്റിങ് സീറ്റുകളില്‍ മത്സരിക്കും. മാത്രമല്ല സുധീരന്‍ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട മന്ത്രി കെ സി ജോസഫ്, ഡൊമിനിക് പ്രസന്‍റേഷന്‍ എന്നിവരും വീണ്ടും മത്സരിക്കും. കോണ്‍ഗ്രസിലെ സീറ്റുതര്‍ക്കങ്ങളെചൊല്ലി കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹി കേന്ദ്രീകരിച്ച് നടന്നുവന്ന ചര്‍ച്ചകള്‍ക്ക് ഇതോടെ നാടകീയ വിരാമമായി.Congress

പിടിവിടുമെന്ന ഘട്ടത്തില്‍ ബാബു, ജോസഫ്, ബെന്നി ബഹനാന്‍എന്നിവരില്‍ ആരെയെങ്കിലും മാറ്റിനിര്‍ത്തിയാല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തുമെന്ന് ഉമ്മന്‍ചാണ്ടി ഭീഷണി മുഴക്കി. ബിജെപിയുടെ പിന്തുണയോടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലുള്ള സാധ്യതകളിലേക്കു പോലും എ ഗ്രൂപ്പ് ക്യാമ്പില്‍ ചര്‍ച്ചകള്‍ നീണ്ടു. അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ഗ്രൂപ്പുപോര് കാരണം ഭരണം നഷ്ടമായതിന്റെ ക്ഷീണം അനുഭവിക്കുന്ന കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന് കേരളത്തില്‍ക്കൂടി ഒരു പിളര്‍പ്പ് താങ്ങാന്‍ കരുത്തില്ലാത്തതിനാല്‍ ഉമ്മന്‍ചാണ്ടിയുടെ പിടിവാശിക്ക് വഴങ്ങി. ഇതോടെ ഡല്‍ഹി കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്ന കോണ്‍ഗ്രസിലെ സീറ്റുതര്‍ക്കങ്ങളില്‍ സുധീരന്‍ പൂര്‍ണമായും കീഴടങ്ങി.

ആര്‍എസ്പി വേണ്ടെന്നുവച്ച ചടയമംഗലത്ത് എം എം ഹസ്സന്‍ സ്ഥാനാര്‍ഥിയാകും. കാഞ്ഞങ്ങാട് ധന്യാ സുരേഷ് മത്സരിക്കാനും ധാരണയായി. ഇവിടെ ശാന്തമ്മ ഫിലിപ്പിന്‍റെ പേരായിരുന്നു നേരത്തെ നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന്‍റെ 39 സിറ്റിങ് എംഎല്‍എമാരില്‍ 34 പേരും വീണ്ടും ജനവിധി തേടും. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, സി എന്‍ ബാലകൃഷ്ണന്‍, മണലൂര്‍ എംഎല്‍എ മാധവന്‍, ടി എന്‍ പ്രതാപന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവരാണ് മത്സരരംഗത്തില്ലാത്ത സിറ്റിങ് എംഎല്‍എമാര്‍.

prp

Related posts

Leave a Reply

*