അടൂര്‍ പ്രകാശിന്‍റെ ഹര്‍ജി തള്ളി; അന്വേഷണം തുടരും

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഉത്തരവു പിന്‍വലിച്ചതുകൊണ്ടു മാത്രം ആരോപണം ഇല്ലാതാകുന്നില്ലെന്നും അതിനാല്‍ തന്നെ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുത്തകേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് അന്വേഷണം തുടരണമെന്നും ഹൈക്കോടതി പറഞ്ഞു. പരാതിയില്‍ നീതി പൂര്‍വമായ അന്വേഷണം നടത്താന്‍ ജസ്റ്റിസ് ബി. ഉബൈദ് നിര്‍ദേശം നല്‍കി. ഭൂമി വിട്ടു നല്‍കാനുള്ള തീരുമാനം മന്ത്രി സഭയുടെതാണെന്നും ഇതില്‍ വ്യക്തിപരമായി ഇടപെട്ടില്ലെന്നും അടൂര്‍ പ്രകാശ് വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. കേസ് ഈ മാസം ഏഴിന് കോടതി വീണ്ടും പരിഗണിക്കും.

maxresdefault

വിവാദ സ്വാമി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത 112 ഏക്കര്‍ മിച്ചഭൂമി തിരികെനല്‍കിയതിലെ അഴിമതിസംബന്ധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ട ത്വരിതാന്വേഷണം സ്റ്റേചെയ്യണമെന്ന മന്ത്രിയുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.

വിജിലന്‍സ് ഡയറക്ടര്‍ 24 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സ്ഥലം ഉടമ സന്തോഷ് മാധവന്‍, ഐ.ടി. കമ്പനിയായ ആര്‍.എം. ഇസഡ്, ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡി ബി.എം ജയശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
എറണാകുളം സ്വദേശി ഗിരീഷ്ബാബുവിന്‍റെ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
prp

Leave a Reply

*