സീറ്റു വിഭജനം പൂര്‍ത്തിയായില്ല; സുധീരന്‍

സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. നാളെ രാവിലെ സ്ക്രീനിംഗ് കമ്മറ്റി വീണ്ടും യോഗം ചേരും. മന്ത്രിമാരടക്കമുള്ളവരുടെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സുധീരന്‍ പ്രതികരിച്ചില്ല. ഇന്നത്തെ ചര്‍ച്ചകള്‍ കഴിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.

v-m-sudheeran-liquor.jpg.image.784.410

ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും നാളെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുവാന്‍ സാധിക്കുമെന്നും സുധീരന്‍ പറഞ്ഞു. ഘടകകക്ഷികളുടെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങളും നാളെ സ്റ്റിയറിങ് കമ്മറ്റി പരിശോധിക്കുമെന്നും സുധീരന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*