കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ടൈംസ് നൌ–സീവോട്ടര്‍ അഭിപ്രായസര്‍വേ ഫലം

കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ടൈംസ് നൌ–സീവോട്ടര്‍ അഭിപ്രായസര്‍വേ ഫലം. ആകെയുള്ള 140 സീറ്റില്‍ 86 എണ്ണവും ഇടതുമുന്നണി നേടിയെടുക്കും. അതെ സമയം  യു.ഡി.എഫിന് 53 സീറ്റുകളും എന്‍ഡിഎയ്ക്ക് ഒരു സീറ്റും ലഭിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. എല്‍ഡിഎഫ് 43.8 ശതമാനം വോട്ട് നേടുമ്പോള്‍ യുഡിഎന് 41.3 ശതമാനവും (മുന്‍വര്‍ഷം 45.8 ശതമാനമായിരുന്നു), എന്‍ഡിഎയ്ക്ക് 9.7 ശതമാനവും വോട്ട് ലഭിക്കും.1f12e718c5aa1d6ddb88c1c418ef655b

സോളാര്‍ കേസിന്‍റെ പശ്ചാത്തലത്തില്‍ വലതുമുന്നണിയ്ക്ക് വോട്ടുവിഹിതത്തില്‍ കുറവുണ്ടാകുമെന്നും സര്‍വേ വിലയിരുത്തുന്നു. മൂന്നുശതമാനം പേരാണ് കോണ്‍ഗ്രസിന്‍റെ ഭരണത്തുടര്‍ച്ചയുണ്ടാകണമെന്ന് താല്‍പ്പര്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ 45 ശതമാനം പേര്‍ അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ 23.2 ശതമാനം പേര്‍ക്കുമാത്രമാണ് തൃപ്തി.
ബംഗാളില്‍ ഇടതുമുന്നണി സീറ്റുകളുടെ എണ്ണത്തില്‍ വലിയ മുന്നേറ്റം കൈവരിക്കുമെന്നും സര്‍വേ പ്രവചിച്ചു. 294 അംഗ സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 160 സീറ്റാണ് പ്രവചിക്കുന്നത്. ഇടതുമുന്നണിക്ക് 106 സീറ്റു ലഭിക്കും. കോണ്‍ഗ്രസിന് 21 സീറ്റും ബിജെപിക്ക് നാല് സീറ്റും മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റും ലഭിക്കും. ഇടതുമുന്നണി നാല്‍പ്പതോളം സീറ്റ് കൂടുതല്‍ നേടുമ്പോള്‍ തൃണമൂലിന് 24 സീറ്റ് നഷ്ടമാകും. തമിഴ്നാട്ടില്‍ ജയലളിത അധികാരം നിലനിര്‍ത്തും. എന്നാല്‍, എഐഡിഎംകെയുടെ സീറ്റുനിലയില്‍ വന്‍ ഇടിവുണ്ടാകും. 234 അംഗ സഭയില്‍ എഐഡിഎംകെയ്ക്ക് 130 സീറ്റ് ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. ഡിഎംകെ–കോണ്‍ഗ്രസ് സഖ്യത്തിന് 70 ഉം മറ്റുള്ളവര്‍ക്ക് 34 സീറ്റും ലഭിക്കും. അസമില്‍ തൂക്കുസഭയാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 55, കോണ്‍ഗ്രസിന് 53, എഐയുഡിഎഫിന് 12, മറ്റുള്ളവര്‍ക്ക് ആറു സീറ്റുകള്‍ വീതം ലഭിക്കും. നേരത്തെ ഇന്ത്യാ ടിവി സര്‍വേയും കേരളത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു.
prp

Related posts

Leave a Reply

*