പൊയ്‌മുഖം അഴിഞ്ഞുവീണു: കയ്‌പമംഗലം സീറ്റ് പ്രതാപന്‍ ചോദിച്ചുവാങ്ങി

ടി.എന്‍ പ്രതാപന്‍റെ പൊയ്‌മുഖം അഴിഞ്ഞുവീണു. യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കാന്‍ തിരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്ന് മാതൃക കാട്ടുകയാണെന്ന നിലപാട് പൊള്ളയായിരുന്നുവെന്ന്‍ റിപ്പോര്‍ട്ട്. കയ്പമംഗലം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നു. കയ്‌പമംഗലം ആവശ്യപ്പെട്ട് പ്രതാപന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് രഹസ്യകത്തയച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ രാഹുല്‍ഗാന്ധിതന്നെ പരാമര്‍ശിക്കുകയായിരുന്നു.

08-1446954954-tn-prathapan
വെള്ളിയാഴ്ച ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രതാപന്‍ അയച്ച കത്ത് വായിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതാപന് കയ്പമംഗലം നല്‍കുവാന്‍ ധാരണയായത്. ഇന്ന് രാവിലെ ടി എന്‍ പ്രതാപന്‍ ഡല്‍ഹിയിലെത്തി രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍, മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ലെന്നും നേതൃത്വത്തെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ടി എന്‍ പ്രതാപന്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധം കൊണ്ടാണ് തീരുമാനം മാറ്റിയത്. അനുസരണയുള്ള പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതാപന്‍ പറഞ്ഞു.

കത്ത് പരിഗണിച്ച് പ്രതാപന് കയ്‌പമംഗലം മണ്ഡലം അനുവദിച്ചതോടെ ഇവിടെ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ധീവര സമുദായക്കാരനായ യുവനേതാവ് ശോഭാ സുനില്‍ പുറത്തായി. ഇതോടെ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും അതിനാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും നിലപാട് പ്രഖ്യാപിച്ച പ്രതാപനെ കെപിസിസി പ്രസിഡന്‍റ് വി എം സുധീരനടക്കം പ്രശംസിച്ചിരുന്നു. മത്സരിക്കാനില്ലെന്ന കത്ത് രണ്ടാഴ്ച മുന്‍പാണ് കെ.പി.സി.സിക്ക് നല്‍കിയത്. സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കത്ത് വായിക്കുകയും ചെയ്തു. ഇതിനു ശേഷമായിരുന്നു നാലില്‍ കൂടുതല്‍ തവണ മത്സരിക്കുന്നവരും അഴിമതി ആരോപണം നേരിടുന്നവരും മാറി നല്‍ക്കണമെന്ന് സുധീരന്‍ അറിയിച്ചത്. ഇതിനായി പ്രതാപന്‍റെ കത്ത് സുധീരന്‍ ആയുധമാക്കിയിരുന്നു.

prp

Related posts

Leave a Reply

*