എക്സിറ്റ് പോള്‍ സര്‍വേകള്‍ പാടില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ സര്‍വേകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിരോധിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. കേരളമടക്കുമുള്ള സംസ്ഥാനങ്ങളിലെ എക്സിറ്റ് പോളുകളാണ് നിരോധിച്ചിരിക്കുന്നത്.

kerala-opinion-poll

കേരളം, പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ പോളിംഗ് മെയ് 16ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ്. ഏപ്രില്‍ നാലിന് രാവിലെ ഏഴുമുതല്‍ മെയ് 16ന് വൈകിട്ട് 6.30 വരെയാണ് ജനപ്രാതിനിധ്യ നിയമപ്രകാരം എക്സിറ്റ് പോള്‍ സര്‍വേകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോള്‍ ഫലങ്ങള്‍ മാധ്യമങ്ങള്‍ മുഖേനയോ മറ്റേതെങ്കിലും വിധത്തിലോ പ്രസിദ്ധീകരിക്കുവാന്‍ പാടില്ല. വോട്ടെടുപ്പ് നടക്കുന്ന ഒരോ ഘട്ടത്തിലും, വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍മുന്‍പ് നടത്തുന്ന അഭിപ്രായസര്‍വേകള്‍, തെരഞ്ഞെടുപ്പു സര്‍വേകള്‍, തെരഞ്ഞെടുപ്പു സംബന്ധിച്ച ചര്‍ച്ചകള്‍, സംവാദങ്ങള്‍ തുടങ്ങിയവ ഇലക്ട്രോണിക് മാധ്യമങ്ങള്‍വഴി സംപ്രേഷണം ചെയ്യാന്‍ പാടില്ല എന്നും നിര്‍ദ്ദേശമുണ്ട്.

prp

Related posts

Leave a Reply

*