എല്‍ഡിഎഫ് തുടങ്ങി ആവേശത്തോടെ

തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ എല്‍ഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് നാടെങ്ങും   ആവേശകരമായി തുടക്കം കുറിച്ചു. ഇത്തവണ പുതുമുഖങ്ങള്‍ കൂടുതലുള്ളതിനാല്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുവാന്‍ ആവോളം സമയം ലഭിക്കുമെന്നത് തീര്‍ച്ച. വലതുഭാഗത്ത് ഇതുവരെ സ്ഥാനാര്‍ഥിനിര്‍ണയത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരമാകാത്തതിനാല്‍ എല്‍ഡിഎഫിന്‍റെ പ്രചാരണത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് കരുതാം.2015_11$largeimg07_Saturday_2015_205150346

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തിലെ വിവിധ മേഖലയില്‍ സന്ദര്‍ശനം നടത്തി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മലമ്പുഴ മണ്ഡലത്തില്‍ അഞ്ചു മുതല്‍ വോട്ടര്‍മാരെ കാണും. എല്‍ഡിഎഫിന്‍റെ മറ്റു സ്ഥാനാര്‍ഥികളെല്ലാം വ്യാഴാഴ്ച മുതല്‍  മണ്ഡലങ്ങളില്‍ വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ഥിക്കാന്‍ തുടങ്ങി. ആവേശകരമായ പ്രതികരണമാണ് ജനങ്ങളില്‍നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്നത് എന്നാണ് നേതാക്കളുടെ പ്രതികരണം.
എല്‍ഡിഎഫിന്‍റെ 124 പേരുടെ ആദ്യഘട്ടസ്ഥാനാര്‍ഥിലിസ്റ്റ് ബുധനാഴ്ച പുറത്തിറക്കിയിരുന്നു. എന്‍സിപിയുടെ നാലു സ്ഥാനാര്‍ഥികളെ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

prp

Related posts

Leave a Reply

*