തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ എല്‍ഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് നാടെങ്ങും ആവേശകരമായി തുടക്കം കുറിച്ചു. ഇത്തവണ പുതുമുഖങ്ങള്‍ കൂടുതലുള്ളതിനാല്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുവാന്‍ ആവോളം സമയം ലഭിക്കുമെന്നത് തീര്‍ച്ച. വലതുഭാഗത്ത് ഇതുവരെ സ്ഥാനാര്‍ഥിനിര്‍ണയത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരമാകാത്തതിനാല്‍ എല്‍ഡിഎഫിന്‍റെ പ്രചാരണത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് കരുതാം. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തിലെ വിവിധ മേഖലയില്‍ സന്ദര്‍ശനം നടത്തി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മലമ്പുഴ മണ്ഡലത്തില്‍ അഞ്ചു മുതല്‍ […]

