കോണ്‍ഗ്രസ് കൂടെകൊണ്ടുനടന്ന് വഞ്ചിച്ചു: ജോണി നെല്ലൂര്‍

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് അങ്കമാലി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായതോടെ കടുത്ത പ്രതിഷേധവുമായി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്ത്. പിറവം സീറ്റ് മാത്രം നല്‍കി കോണ്‍ഗ്രസ് ചെയ്തത് കടുത്ത ക്രൂരതയാണെന്നും കൂടെ കൊണ്ടു നടന്ന് വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്‍റും ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും പല സന്ദര്‍ഭങ്ങളിലും അങ്കമാലി സീറ്റ് നല്‍കാമെന്ന് ഉറപ്പ് പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ സീറ്റില്ലെന്ന് പറയുന്നത് ഏറ്റവും വലിയ ചതിയാണെന്നും ജോണി നെല്ലൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.johny-nellore-against-kmmani

2011 തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഗൂഢശ്രമം നടക്കുന്നു.  1982 മുതല്‍ യു.ഡി.എഫില്‍ പ്രവര്‍ത്തിച്ചു വരുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. 23 വര്‍ഷമായി ആ പാര്‍ട്ടിയുടെ ചെയര്‍മാനായ തനിക്ക് ഇപ്പോള്‍ സീറ്റില്ലെന്നാണ് പറയുന്നത്. 2011ല്‍ പ്രതികരിക്കാതിരുന്നതാണ് തനിക്കുപറ്റിയ പരാജയമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. അന്ന് യാതൊരു കാരണവുമില്ലാതെ പാര്‍ട്ടി സ്ഥിരം ജയിച്ചുകൊണ്ടിരുന്ന മൂവാറ്റുപുഴ എടുത്ത് മാറ്റി. പത്രിക സമര്‍പ്പിക്കേണ്ട തിയതിയുടെ തലേന്നാണ് അന്ന് തീരുമാനം അറിയിച്ചത്. അന്ന് പ്രതികരിക്കാന്‍ അവസരം പോലുമുണ്ടായില്ല. ഇത്തവണ അങ്കമാലിയില്‍ സീറ്റുറപ്പാണെന്ന ധാരണയില്‍ അവിടെ വീടും ഓഫീസും എടുത്ത് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി. ഓരോ ചര്‍ച്ച കഴിയുമ്പോഴും പ്രതീക്ഷയും പ്രത്യാശയുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്നതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

kj

കഴിഞ്ഞ ദിവസം യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനാണ് പിറവം കൊണ്ട് തൃപ്തിപ്പെടണമെന്നും വേറെ ഒരു സീറ്റ് പോലും പാര്‍ട്ടിക്ക് നല്‍കാനാവില്ലെന്നും ജോണി നെല്ലൂരിനെ അറിയിച്ചത്.

അനൂപ് ജേക്കബ് അടക്കമുള്ളവരുമായി കൂടിയാലോചനകള്‍ നടത്തി വൈകിട്ടത്തെ യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും, പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.പിറവത്ത് അനൂപ് ജേക്കബാണ് മല്‍സരിക്കുക.

prp

Related posts

Leave a Reply

*