ബാലകൃഷ്ണപിള്ള- സ്‌കറിയ വിഭാഗങ്ങളുടെ ലയനനീക്കം പാളി

തി​രു​വ​ന​ന്ത​പു​രം: ബാലകൃഷ്ണപിള്ള-സ്‌കറിയ തോമസ് വിഭാഗങ്ങളുടെ ലയനനീക്കം പാളി. ലയനം പ്രഖ്യാപിക്കാനിരുന്ന സംയുക്ത വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു.

ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന നിലപാടാണ് സ്‌കറിയ തോമസ് വിഭാഗം എടുത്തിരിക്കുന്നത്. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം എന്നാണ് സൂചന. ചെയര്‍മാന്‍ സ്ഥാനം സ്‌കറിയ തോമസ് ആവശ്യപ്പെട്ടുവെന്നാണ് വിവരം.

ഇ​ട​തു​മു​ന്ന​ണി വി​ക​സ​നം സം​ബ​ന്ധി​ച്ച​ സു​പ്ര​ധാ​ന ച​ര്‍​ച്ച വ്യാ​ഴാ​ഴ്​​ച ന​ട​ക്കാ​നി​രി​ക്കെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ സ്​​ക​റി​യാ തോ​മ​സ്, ആ​ര്‍. ബാ​ല​കൃ​ഷ്​​ണ​പി​ള്ള വി​ഭാ​ഗ​ങ്ങ​ള്‍ ല​യി​ക്കാ​ന്‍ ധാ​ര​ണയായത്. മു​ന്ന​ണി പ്രവേശന​ സാ​ധ്യ​ത തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ തിങ്കളാഴ്ച ആ​ര്‍. ബാ​ല​കൃ​ഷ്​​ണ പി​ള്ള​യും സ്​​ക​റി​യാ തോ​മ​സും ആ​ശ്രാ​മം ഗ​സ്​​റ്റ്​ ഹൗ​സി​ല്‍​ അ​ര മ​ണി​ക്കൂ​ര്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തിയിരുന്നു. തുടര്‍ന്ന് ഒൗ​ദ്യോ​ഗി​ക​ പ്ര​ഖ്യാ​പ​നം ഇന്ന് രാ​വി​ലെ 11ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് നടത്തുമെന്ന് ഇരുനേതാക്കള്‍ അറിയിച്ചിരുന്നു.

prp

Related posts

Leave a Reply

*