ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തെ അംഗീകരിക്കുന്നു: സുധീരന്‍

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് സ്വീകരിച്ച തീരുമാനത്തെ അംഗീകരിക്കുന്നു എന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഡല്‍ഹിയില്‍ ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

v-m-sudheeran-liquor.jpg.image.784.410

ഇപ്പോഴും തന്‍റെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. ഉന്നയിച്ച കാര്യങ്ങളുടെ ഗൗരവം ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നടപ്പാക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടായേക്കാം. തിരഞ്ഞെടുപ്പായതിനാല്‍ പ്രതിസന്ധിയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല.  അതിനാല്‍ ഹൈക്കമാന്‍ഡ് തീരുമാനം പൂര്‍ണമായും അംഗീകരിക്കും. ഇത് ആരുടെയും ജയമോ പരാജയമോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*