ബംഗാളിലും അസമിലും ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്

പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.  ബംഗാളില്‍ ആദ്യഘട്ടത്തില്‍ 18 മണ്ഡലങ്ങളിലും അസമില്‍ 65 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ഏഴ് ഘട്ടമായാണ് പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ്. ഏപ്രില്‍ നാലിന് തുടങ്ങി മെയ് അഞ്ചിന് അവസാനിക്കും.

vote-759

ബംഗാളിലെ പശ്ചിമ വനമേഖലകളായ പടിഞ്ഞാറന്‍ മെദിനിപുര്‍ ജില്ലയിലെ നയാഗ്രാം, ഗോപിവഭപുര്‍,  ജാര്‍ഗ്രാം, സാല്‍ബണി, മെദിനിപുര്‍, ബനിപുര്‍ മണ്ഡലങ്ങളിലും പുരുളിയ ജില്ലയിലെ ബാന്ദവാന്‍, ബലരാംപുര്‍, ബാഗ്മുണ്ഡി, ജയ്പുര്‍, പുരുളിയ, മാന്‍ബജാര്‍, കാശിപുര്‍, പാരാ, രഘുനാഥ്പുര്‍ ബാങ്കുറ ജില്ലയിലെ റാണിബാന്ദ്, റായപുര്‍, താðഡംഗര എന്നീ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക.

തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വന്‍ അക്രമവും വ്യാപകമായ ബൂത്തുപിടിത്തവും കള്ളവോട്ടും നടന്ന പശ്ചാത്തലത്തിലാണ് നിരവധിഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നത്. ആകെ 133 സ്ഥാനാര്‍ഥികളാണ് 18 മണ്ഡലങ്ങളിലുമായി ജനവിധി തേടുന്നത്. ഇടതുമുന്നണിക്ക് 13 സ്ഥാനാര്‍ഥികളാണുള്ളത്. അഞ്ചിടത്ത് ജനാധിപത്യ മതേതര കക്ഷികളെ പിന്തുണയ്ക്കും.  അസമില്‍ ആദ്യഘട്ടത്തില്‍ 539 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

prp

Related posts

Leave a Reply

*