പതിനാറുകാരനെ എസ്.ഐ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തരപുരം: തലസ്ഥാനത്ത് പതിനാറുകാരനെ  മെഡിക്കല്‍ കോളേജ് എസ്.ഐ മര്‍ദ്ദിച്ച്‌ അവശനാക്കിയതായി ആരോപണം.

കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മെഡിക്കല്‍ കോളേജ് എസ്.ഐയുടെ മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വിദ്യാര്‍ത്ഥിയുടെ കഴുത്തും ഇടുപ്പെല്ലും മര്‍ദ്ദനമേറ്റ് ചതഞ്ഞിട്ടുണ്ട്.

വനിതാ ഹോസ്റ്റലിന് മുമ്പില്‍ കണ്ടുവെന്ന് ആരോപിച്ചാണ് എസ്.ഐ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം നിഷേധാര്‍ഹാമാണെന്നാണ് അദ്ദേഹം പറയുന്നത്.

 

prp

Related posts

Leave a Reply

*