ഭക്ഷണത്തിനായി പണം ചോദിച്ചു; ആറ് വയസ്സുകാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ഭോപ്പാല്‍: ഭക്ഷണത്തിനായി പണം ആവശ്യപ്പെട്ടതിന് ആറുവയസുകാരനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍. കഴിഞ്ഞ വ്യാഴാഴ്ച മധ്യപ്രദേശിലെ ദാതിയയിലാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തില്‍ ഗ്വാളിയോര്‍ പൊലീസ് ട്രെയിന്ങ് സ്‌കൂളിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രവിശര്‍മയെ അറസ്റ്റ് ചെയ്തു. ഭക്ഷണം വാങ്ങാന്‍ ശര്‍മയോട് കുട്ടി ആവര്‍ത്തിച്ച്‌ പണം ചോദിച്ചു. എന്നാല്‍ പണം കൊടുക്കാതെ കുട്ടിയെ ഓടിക്കുകയായിരുന്നു. എന്നാല്‍ കുട്ടി വീണ്ടും വന്ന് പണം ചോദിച്ചു. പ്രകോപിതനായ പൊലീസുകാരന്‍ കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് അമന്‍ സിംഗ് […]

ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി: ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എടത്തല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്. വിവിധ സംഘടനകളാണ് മാര്‍ച്ച് നടത്തുന്നത്. അതേസമയം യുവാവിനെ മര്‍ദിച്ച നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിവൈഎസ്പി ശുപാര്‍ശ ചെയ്തു. എടത്തല കുഞ്ചാട്ടുകരയില്‍ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. എടത്തലയിലെ വാഹനാപകടത്തെ തുടര്‍ന്നാണ് പ്രവാസിയായ യുവാവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ യുവാവിന്‍റെ കവിളെല്ലിന്  പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവാവിനെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റി.

തൂ​ത്തു​ക്കു​ടി​യി​ല്‍ വീ​ണ്ടും പ്ര​തി​ഷേ​ധം: 2 പോ​ലീ​സു​കാ​ര്‍​ക്ക് വെ​ട്ടേ​റ്റു

തൂ​ത്തു​ക്കു​ടി: വേ​ദാ​ന്ത സ്റ്റെ​ര്‍​ലൈ​റ്റ് ചെമ്പു​ ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്കു സമീപം ഇ​ന്ന് രാ​വി​ലെ ഉ​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് വെ​ട്ടേ​റ്റു. നി​ര​വ​ധി പേ​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്നും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സത്തെ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ആ​ശു​പ​ത്രി​യു​ടെ മു​ന്‍​പി​ലും വ​ന്‍ പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. അ​തേ​സ​മ​യം വേ​ദാ​ന്ത സ്റ്റെ​ര്‍​ലൈ​റ്റി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​ന്‍ ത​മി​ഴ്നാ​ട് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ലാ ക​ള​ക്ട​ര്‍​ക്കാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​മ്പനി​യി​ല്‍​നി​ന്നു പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന മാ​ലി​ന്യം ജ​ല​സ്രോ​ത​സു​ക​ള്‍ മ​ലി​ന​മാ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച്‌ നൂ​റു​ദിവ​സ​മാ​യി നാ​ട്ടു​കാ​ര്‍ സ​മ​ര​ത്തി​ലാ​ണ്. […]

തൂത്തുക്കുടി വെടിവെപ്പ് ; സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രജനീകാന്ത്

ചെന്നൈ: തൂത്തുക്കുടിയില്‍ കോപ്പര്‍ സ്‌റ്റെറിലൈറ്റ് പ്ലാന്‍റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെ വിമര്‍ശിച്ച് രജനീകാന്ത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സ്‌റ്റെറിലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തെ അപലപിച്ച് സാമൂഹ്യരാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ജുഡീഷ്യല്‍ അന്വേഷണം […]

തൂത്തുക്കുടിയില്‍ പൊലീസ് വെടിവെപ്പ്; 8 മരണം- VIDEO

തൂത്തുക്കുടി: തമിഴ്നാട്  തൂത്തുക്കുടിയില്‍ സ്റ്റൈര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ എട്ടുപേര്‍ മരിച്ചു.  നിരവധി പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. തൂത്തുക്കുടി പട്ടണത്തിൽ കനത്ത സുരക്ഷ ഒരുക്കി. നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സമരക്കാര്‍ ഒരു പോലീസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും തകര്‍ത്തു. പോലീസിനു നേരെ കല്ലേറുണ്ടായതോടെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്. സംഘര്‍ഷത്തിനിടെ കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ഓഫീസുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രക്ഷോഭം […]

ശ്രീജിത്തിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന്​ വാ​സു​ദേ​വ​ന്‍റെ കുടുംബം

വ​രാ​പ്പു​ഴ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച ശ്രീ​ജി​ത്ത് ത​ന്‍റെ അ​ച്ഛ​നെ മ​ര്‍​ദ്ദി​ച്ച​വ​രുടെ കൂട്ടത്തില്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വാ​സു​ദേ​വ​ന്‍റെ മ​ക​ന്‍ വി​നീ​ഷ്. പോ​ലീ​സി​ന് ആ​ളു​മാറിയതാ​ണ്. മ​റ്റൊ​രു ശ്രീ​ജി​ത്തി​നെ​ക്കു​റി​ച്ചാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. വിനീ​ഷ് പ​റ​ഞ്ഞു. പരാതിയില്‍ പറഞ്ഞ ആളുകളെയൊന്നും പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടില്ലെന്നും അതിനിടെയാണ്​ സംഭവമുണ്ടാ​യതെന്നും വിനീഷ് വ്യക്തമാക്കി. വീ​ടാ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്നു വാ​സു​ദേ​വ​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് ശ്രീ​ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യി​ല്‍ വ​ച്ചു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ശ്രീജി​ത്തി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ശ്രീ​ജി​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ […]

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: പറവൂരില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ വരാപ്പുഴയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പ് രാമകൃഷ്ണന്‍റെ​​ മകന്‍ ശ്രീജിത്താണ് (26) ചേ​​​രാ​​​ന​​​ല്ലൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍വച്ച്‌ തിങ്കളാഴ്ച വൈകുന്നേരം ആറിനു മ​​​രി​​​ച്ച​​​ത്. ഇതില്‍ പ്രതിഷേധിച്ചാണ് പറവൂര്‍ നിയോജകമണ്ഡലത്തില്‍ ഇന്ന് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എറണാകുളം ഗുരുവായൂര്‍ ദേശീയപാതയില്‍ ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പിഞ്ചുകുഞ്ഞിനെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടുപോവാനെത്തിയ യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിട്ടു മര്‍ദിച്ചു. വാഹനങ്ങള്‍ തടയാന്‍ കൊടികളുമായി എത്തിയ ഹര്‍ത്താല്‍ […]

കോഴിക്കോട് ഭിന്നലിംഗക്കാര്‍ക്ക്‌ നേരെ പോലീസിന്‍റെ അതിക്രമം

കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പോലീസ് മര്‍ദ്ദനം. ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് മിഠായിത്തെരുവിന് സമീപത്തുള്ള താജ് റോഡില്‍ വെച്ച്‌ ഭിന്നലിംഗക്കാരായ അഞ്ച് പേരെ പോലീസ് ക്രൂരമായി മര്‍ദിച്ചത്. സുസ്മിത, മമത ജാസ്മിന്‍ എന്നിവര്‍ക്ക് പോലീസ് മര്‍ദനത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പോലീസ് ആക്രമണമെന്ന് ഇവര്‍ പറയുന്നു കോഴിക്കോട് മോഡല്‍ സ്കൂളില്‍ മൂന്ന് ദിവസമായി നടക്കുന്ന തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ആക്രമിക്കപ്പെട്ടത്. കലോത്സവത്തില്‍ അവതരിപ്പിക്കുന്ന സംഘനൃത്തത്തിലെ അംഗങ്ങളായ ഇവര്‍ അതിനുള്ള ഒരുക്കങ്ങള്‍ക്ക് ശേഷം തിരിച്ച്‌ പോകവെയാണ് ആക്രമണത്തിന് ഇരയായത്. […]

പതിനാറുകാരനെ എസ്.ഐ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തരപുരം: തലസ്ഥാനത്ത് പതിനാറുകാരനെ  മെഡിക്കല്‍ കോളേജ് എസ്.ഐ മര്‍ദ്ദിച്ച്‌ അവശനാക്കിയതായി ആരോപണം. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മെഡിക്കല്‍ കോളേജ് എസ്.ഐയുടെ മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വിദ്യാര്‍ത്ഥിയുടെ കഴുത്തും ഇടുപ്പെല്ലും മര്‍ദ്ദനമേറ്റ് ചതഞ്ഞിട്ടുണ്ട്. വനിതാ ഹോസ്റ്റലിന് മുമ്പില്‍ കണ്ടുവെന്ന് ആരോപിച്ചാണ് എസ്.ഐ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം നിഷേധാര്‍ഹാമാണെന്നാണ് അദ്ദേഹം പറയുന്നത്.