ശ്രീജിത്തിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന്​ വാ​സു​ദേ​വ​ന്‍റെ കുടുംബം

വ​രാ​പ്പു​ഴ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച ശ്രീ​ജി​ത്ത് ത​ന്‍റെ അ​ച്ഛ​നെ മ​ര്‍​ദ്ദി​ച്ച​വ​രുടെ കൂട്ടത്തില്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വാ​സു​ദേ​വ​ന്‍റെ മ​ക​ന്‍ വി​നീ​ഷ്. പോ​ലീ​സി​ന് ആ​ളു​മാറിയതാ​ണ്. മ​റ്റൊ​രു ശ്രീ​ജി​ത്തി​നെ​ക്കു​റി​ച്ചാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. വിനീ​ഷ് പ​റ​ഞ്ഞു. പരാതിയില്‍ പറഞ്ഞ ആളുകളെയൊന്നും പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടില്ലെന്നും അതിനിടെയാണ്​ സംഭവമുണ്ടാ​യതെന്നും വിനീഷ് വ്യക്തമാക്കി.

വീ​ടാ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്നു വാ​സു​ദേ​വ​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് ശ്രീ​ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യി​ല്‍ വ​ച്ചു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ശ്രീജി​ത്തി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ശ്രീ​ജി​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അതേസമയം ചെറുകുടലിനേറ്റ ചവിട്ട് മൂലമാണ്  ശ്രീജിത്ത് മരിച്ചതെന്ന് ചികിത്സാ രേഖയില്‍ പറയുന്നു. അടിവയറ്റില്‍ കടുത്ത ആഘാതമേറ്റിരുന്നു. ഇത് ആരോഗ്യനില വഷളാക്കി. ചെറുകുടലില്‍ നീളത്തില്‍ മുറിവുണ്ടായിരുന്നു എന്നാണ് എറണാകുളത്തെ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ വ്യക്തമാക്കുന്നത്.

prp

Related posts

Leave a Reply

*