കാസ്റ്റിങ് കൗച്ച്‌ വിവാദം മുറുകുന്നു; പുതിയ ആരോപണവുമായി ശ്രീറെഡ്ഡി

ഹൈദരാബാദ്: തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച്‌ വിവാദം മുറുകുകയാണ്. ഏതാനും ദിവസങ്ങളായി ടോളിവുഡിലെ പ്രമുഖ നടന്മാരെ അടക്കം വിവാദത്തിലാക്കിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയുണ്ടായി.

നടി ശ്രീറെഡ്ഡി ചില വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ടു കൊണ്ടാണ് വിവാദത്തില്‍ പങ്കുചേര്‍ന്നത്. പിന്നാലെ പൊതുനിരത്തില്‍ തുണിയുരിഞ്ഞു കൊണ്ടും നടി രംഗത്തെത്തുകയുണ്ടായി. ഇപ്പോഴിതാ ശ്രീറെഡ്ഡി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഒരു പ്രമുഖ നിര്‍മ്മാതാവിന്‍റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. വ്യക്തിയുടെ പേര് പരാമര്‍ശിക്കാതെയാണ് ആരോപണം. ഞാനൊരു ഇരയാണ്. സ്റ്റുഡിയോയില്‍ വെച്ച്‌ നിര്‍മ്മാതാക്കളില്‍ ഒരാളുടെ മകന്‍ എന്നെ ശാരീരികമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അയാളുടെ പേര് തക്ക സമയത്ത് വെളിപ്പെടുത്തും- ശ്രീ റെഡ്ഢി പറഞ്ഞു. സംഭവത്തിന്‍റെചിത്രങ്ങളും താന്‍ പുറത്തുവിടുമെന്നും അത് തന്‍റെ ബ്രഹ്മാസ്ത്രമാണെന്നും അവര്‍ വ്യക്തമാക്കി.

സ്റ്റുഡിയോകള്‍ സെക്‌സിനുള്ള സുരക്ഷിതമായ സ്ഥലമാണ്. പ്രമുഖ സംവിധായകര്‍, നിര്‍മ്മാതാക്കള്‍, നായകന്മാര്‍ എല്ലാരും സ്റ്റുഡിയോയെ അനാശാസ്യകേന്ദ്രമാക്കി ഉപയോഗിക്കുന്നു. ചുവന്ന തെരുവിന് സമാനമാണിവിടം. പുറത്തുനിന്ന് ഒരാളും അകത്തുകടക്കില്ല എന്നതുകൊണ്ട് ഇവിടെ നടക്കുന്നത് ആരും അറിയില്ല. സര്‍ക്കാരിനതൊരു വിഷയവുമല്ലെന്നും ശ്രീ പറഞ്ഞു.

 

 

prp

Related posts

Leave a Reply

*