ഹൈദരാബാദ്: തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച് വിവാദം മുറുകുകയാണ്. ഏതാനും ദിവസങ്ങളായി ടോളിവുഡിലെ പ്രമുഖ നടന്മാരെ അടക്കം വിവാദത്തിലാക്കിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയുണ്ടായി. നടി ശ്രീറെഡ്ഡി ചില വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ടു കൊണ്ടാണ് വിവാദത്തില്‍ പങ്കുചേര്‍ന്നത്. പിന്നാലെ പൊതുനിരത്തില്‍ തുണിയുരിഞ്ഞു കൊണ്ടും നടി രംഗത്തെത്തുകയുണ്ടായി. ഇപ്പോഴിതാ ശ്രീറെഡ്ഡി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖ നിര്‍മ്മാതാവിന്‍റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. വ്യക്തിയുടെ പേര് പരാമര്‍ശിക്കാതെയാണ് ആരോപണം. ഞാനൊരു ഇരയാണ്. സ്റ്റുഡിയോയില്‍ വെച്ച് നിര്‍മ്മാതാക്കളില്‍ ഒരാളുടെ […]

