വരാപ്പുഴ കസ്റ്റഡി മരണം; പ്രതികളായ പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് എന്നിവരടക്കം ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്.

പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മാത്രവുമല്ല ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെ തിരികെ സര്‍വീസിലെടുക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം

ഐ ജി വിജയ് സാക്കറെയാണ് ഇതു സംബന്ധിച്ച്‌ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തേ ജിത്തിന്‍റെ കസ്റ്റഡിമരണക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന മുന്‍എറണാകുളം റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നു.

അതേസമയം വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്ത നടപടി ആരെയൊക്കെയോ സംരക്ഷിക്കാനെന്ന് ശ്രീജിത്തിന്‍റെ അമ്മ ശ്യാമള പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് ഇത്തരമൊരു നടപടി എന്തുകൊണ്ടാണെന്നും ശ്യാമള ചോദിച്ചു. സി ബി ഐ അന്വേഷണമാണ് വേണ്ടതെന്ന മുന്‍നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

prp

Related posts

Leave a Reply

*