‘ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലം 1000 രൂപ’; തുറന്നുപറഞ്ഞ് വിജയ് സേതുപതി

തമിഴ് സിനിമയുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമായി വളര്‍ന്നിരിക്കുകയാണ് വിജയ് സേതുപതി. വിജയ് സേതുപതിയെ സിനിമലോകം ശ്രദ്ധിച്ചു തുടങ്ങുന്നത് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ എന്ന ചിത്രത്തിലൂടെയാണ്.

എന്നാല്‍ ഇപ്പോള്‍ ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ വിജയ് സേതുപതി. പിസ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം 1000 രൂപയാണെന്നും താന്‍ ഡബ്ബ് ചെയ്യുന്നത് ചിത്രത്തിന്‍റെ സംവിധായകന്‍ കാണുകയും ഡബ്ബിങ്ങിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ കൂടി തനിക്ക് തരികയായിരുന്നെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തി തന്‍റെ അച്ഛനാണ്. കാരണം താൻ ഒന്നുമില്ലാതിരുന്ന കാലത്തും അദ്ദേഹം പറയും നിനക്ക് നിന്‍റെ കഴിവുകളെക്കുറിച്ച് അറിയില്ല. നീ വലിയ ആളാകുമെന്ന്. കയ്യില്‍ യാതൊന്നുമില്ലാതെ താൻ വട്ടപ്പൂജ്യമായി നിന്ന സമയത്താണ് അദ്ദേഹമിത് പറയുന്നത്. വെറുതെ ഓരോന്ന് പറയാതെ അപ്പാ എന്നുപറഞ്ഞ് താൻ വഴക്കിടുമായിരുന്നു. എന്നാൽ തന്‍റെ ഈ വിജയങ്ങൾ കാണാൻ അച്ഛൻ ഇല്ലാത്തത് തനിക്കെന്നും വലിയ സങ്കടം ആണ്-  വിജയ് പറയുന്നു.

നല്ല നടനെന്നാൽ ഒറ്റ ടേക്കിൽ ശരിയാക്കുന്നയാളെന്ന ബുദ്ധിശൂന്യമായ ചിന്ത രണ്ട് വർഷം മുമ്പ് വരെ തനിക്കുണ്ടായിരുന്നു, എന്നാല്‍ അതിപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്. സംവിധായകനു പൂർണ്ണതൃപ്തിയാകുന്നത് വരെ ചെയ്യുക എന്നുള്ളതാണ് തന്‍റെ രീതിയെന്നും വിജയ് സേതുപതി പറയുന്നു. അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന തന്‍റെ പുതിയ ചിത്രം സൂപ്പർ ഡീലക്സിലെ ഒരു രംഗം എടുക്കാൻ 100 ടേക്കാണ് എടുത്തത് എന്നും താരം പറഞ്ഞു

prp

Related posts

Leave a Reply

*