മൃഗശാലയ്ക്കുള്ളിലെ ബാറ്ററി കാറിടിച്ച്‌ രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: മൃലശാലയില്‍ വച്ച്‌ രണ്ടു വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്‍റെ മകന്‍ മുഹമ്മദ് ഒമര്‍ സിദ്ദീഖ് അഹമ്മദാണ് മരിച്ചത്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ മൃഗശാലയിലെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറിടിച്ചായിരുന്നു മരണം.  മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ഹരിയെ ബഹാദുര്‍പുര പോലീസ് കസ്റ്റഡിയിലെടുത്തു.

ക്രിസ്മസ് അവധിയായതിനാല്‍ മൃഗശാലയില്‍ നല്ല തിരക്കായിരുന്നു. കുട്ടി കളിക്കുന്നതിനിടയില്‍ അതുവഴി വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റയുടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം വാഹനത്തിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നും ആരോപണമുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വാഹനത്തിന് വേഗത കുറവായിരുന്നിട്ടും ഡ്രൈവര്‍ ബ്രേക്ക് ചവിട്ടാതിരുന്നത് സംശയകരമാണെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

തിരക്ക് കണക്കിലെടുത്ത് ഉച്ചയ്ക്ക് 2.30ന് ശേഷം ബാറ്ററി കാറുകള്‍ സര്‍വ്വീസ് നടത്തരുതെന്നാണ് മൃഗശാലയിലെ നിയമം. എന്നാല്‍ കഴിഞ്ഞ ദിവസം വന്‍ ജനതിരക്കുണ്ടായിട്ടും ബാറ്ററി വാഹനങ്ങള്‍ ഉച്ചയ്ക്കുശേഷവും സര്‍വ്വീസ് നടത്തിയിരുന്നു.

prp

Related posts

Leave a Reply

*