ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി: ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എടത്തല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്. വിവിധ സംഘടനകളാണ് മാര്‍ച്ച് നടത്തുന്നത്. അതേസമയം യുവാവിനെ മര്‍ദിച്ച നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിവൈഎസ്പി ശുപാര്‍ശ ചെയ്തു.

എടത്തല കുഞ്ചാട്ടുകരയില്‍ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. എടത്തലയിലെ വാഹനാപകടത്തെ തുടര്‍ന്നാണ് പ്രവാസിയായ യുവാവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ യുവാവിന്‍റെ കവിളെല്ലിന്  പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവാവിനെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റി.

prp

Related posts

Leave a Reply

*