ജിഷ്ണുവിന്‍റെ അമ്മയ്ക്കെതിരായ ബലപ്രയോഗം: ഐജിയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന്

പൊലീസ് ആസ്ഥാനത്ത് മഹിജക്കും ബന്ധുക്കള്‍ക്കുമെതിരെ ഉണ്ടായ ബലപ്രയോഗത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ഐ ജി മനോജ് എബ്രഹാം ഇന്ന് ഡി ജി പിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കും. സമരത്തിലെ ബാഹ്യഇടപെടൽ, മെഡിക്കൽ റിപ്പോർട്ട് എന്നിവ പരിഗണിച്ചായിരിക്കും അന്തിമ റിപ്പോർട്ട്. പൊലീസ് നടപടിയെ ന്യായീകരിച്ച് ഐജി മനോജ് എബ്രഹാം ഡിജിപിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഐജി ഇന്ന് അന്തിമറിപ്പോർട്ട് സമർപ്പിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക.

prp

Related posts

Leave a Reply

*