ജിഷ്ണുവിന്‍റെ ഓർമ്മക്കായി നിർമ്മിച്ച സ്മാരകം പൊളിച്ചു നീക്കി

പാമ്പാടി: ദുരൂഹ സാഹചര്യത്തിൽ  മരിച്ച പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ഓർമ്മകളുമായി എസ്എഫ്ഐ നിർമ്മിച്ച സ്മാരകമാണ്  പിഡബ്ല്യുഡി പൊളിച്ചു നീക്കിയത്. പാമ്പാടി സെന്‍ററിൽ ഏതാനും മാസങ്ങൾക്കു മുൻപാണ് ഇത് സ്ഥാപിച്ചിരുന്നത്.എസ് എഫ് ഐ ആയിരുന്നു ജിഷ്ണുവിനായി കോളേജിൽ സ്മാരകം നിർമ്മിച്ചത്.

ഇതു നീക്കാൻ നേരത്തേ കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ  സംഘർഷ സാധ്യത കണക്കാക്കി നടപടി വൈകുകയായിരുന്നു. പിന്നീട് ജൂൺ എട്ടിനകം പൊളിച്ചു നീക്കണമെന്ന ഉത്തരവിനെ തുടർന്ന് ഇന്ന് രാവിലെ പോലീസ് സാന്നിധ്യത്തിൽ ജെസിബി ഉപയോഗിച്ച് സ്മാരകം പൊളിച്ചു  നീക്കുകയായിരുന്നു.

സംഘർഷ സാധ്യത കണക്കിലെടുത്ത്  പാമ്പാടിയിൽ കനത്ത പൊലീസ് കാവൽ ഉണ്ടായിരുന്നു. ഇന്നു രാവിലെ പൊലീസ് സാന്നിധ്യത്തിൽ ജെസിബി ഉപയോഗിച്ചു സ്മാരകം പൊളിച്ചു മാറ്റുകയായിരുന്നു.സ്മാരകത്തിന്റെ അവശിഷ്ടങ്ങളും നീക്കി. പിഡബ്ല്യുഡി അടക്കം ഒട്ടേറെ പേർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണു ഇതു പൊളിക്കാൻ ഉത്തരവിട്ടത്.

prp

Related posts

Leave a Reply

*