ജിഷ്ണു പ്രണോയ് കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരെ കോളേജിന്‍റെ പ്രതികാര നടപടി

പാമ്പാടി: വിവാദമായ ജിഷ്ണു പ്രണോയ് കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരെ പാമ്പാടി നെഹ്‌റു കോളേജിന്‍റെ പ്രതികാര നടപടി. ഇടിമുറിയുടെ പേരിലും, വിദ്യാർത്ഥി പീഡനത്തിന്‍റെ പേരിലും ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുന്ന പാമ്പാടി നെഹ്‌റു കോളേജ് ജിഷ്ണു കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരായാണ് പ്രതികാര നടപടികളുമായി രംഗത്തെത്തിയത്. മൂന്നാം വര്‍ഷ ഫാര്‍മസി കോഴ്സില്‍ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് തിരുത്തിയതിന്‍റെ രേഖ ഒരു പ്രമുഖ ചാനലിന് ലഭിച്ചു. തീയറി പരീക്ഷയില്‍ പാസായ മറ്റൊരു വിദ്യാര്‍ത്ഥി നേതാവിന് പ്രാക്ടിക്കലില്‍ സബ്ജക്‌ട് നോളജ് ഇല്ലെന്ന് മാര്‍ക്ക് ലിസ്റ്റില്‍ എഴുതിയിട്ടുണ്ട്. […]

ജിഷ്ണുവിന്‍റെ ഓർമ്മക്കായി നിർമ്മിച്ച സ്മാരകം പൊളിച്ചു നീക്കി

പാമ്പാടി: ദുരൂഹ സാഹചര്യത്തിൽ  മരിച്ച പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ഓർമ്മകളുമായി എസ്എഫ്ഐ നിർമ്മിച്ച സ്മാരകമാണ്  പിഡബ്ല്യുഡി പൊളിച്ചു നീക്കിയത്. പാമ്പാടി സെന്‍ററിൽ ഏതാനും മാസങ്ങൾക്കു മുൻപാണ് ഇത് സ്ഥാപിച്ചിരുന്നത്.എസ് എഫ് ഐ ആയിരുന്നു ജിഷ്ണുവിനായി കോളേജിൽ സ്മാരകം നിർമ്മിച്ചത്. ഇതു നീക്കാൻ നേരത്തേ കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ  സംഘർഷ സാധ്യത കണക്കാക്കി നടപടി വൈകുകയായിരുന്നു. പിന്നീട് ജൂൺ എട്ടിനകം പൊളിച്ചു നീക്കണമെന്ന ഉത്തരവിനെ തുടർന്ന് ഇന്ന് രാവിലെ പോലീസ് സാന്നിധ്യത്തിൽ ജെസിബി […]