ജിഷ്ണു കേസ്: അന്വേഷണം സിബിഐ ഏറ്റെടുത്തു

ന്യൂഡല്‍ഹി: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജിഷ്ണു പ്രണോയ് കേസ് സിബിഐയ്ക്ക്. കേസന്വേഷണം സിബിഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവായി. കേസില്‍ സിബിഐ അന്വേഷണം ആകാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണം കോടതി സിബിഐയ്ക്ക് വിട്ടത്.

കേസ് ഏറ്റെടുക്കുന്നതില്‍ കാലതാമസം ഉണ്ടായതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കാലതാമസം വന്നത് തെളിവുകള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം കേസ് സിബിഐ ഏറ്റെടുത്തതില്‍ സന്തോഷം ഉണ്ടെന്ന് ജിഷ്ണുവിന്‍റെ അച്ഛന്‍ അശോകന്‍ പ്രതികരിച്ചു. നീതിപീഠത്തിന്‍റെ തീരുമാനത്തോട് ബഹുമാനം ഉണ്ടെന്ന് അമ്മ മഹിജ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടെങ്കിലും നിലവില്‍ നിരവധി കേസുകള്‍ ഉള്ളതിനാല്‍ അന്വേഷണം ഏറ്റെടുക്കണമോയെന്ന കാര്യത്തില്‍ സിബിഐ നിലപാട്  വ്യക്തമാക്കിയില്ല. ആ സാഹചര്യത്തിലാണ് ജിഷ്ണുവിന്‍റെ അമ്മ മഹിജ സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന പോലീസില്‍ വിശ്വാസമില്ലെന്നും മഹിജ വ്യക്തമാക്കിയിരുന്നു.

 

 

 

prp

Related posts

Leave a Reply

*